ന്യൂഡൽഹി: ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ചോപ്രയെ ടെറിട്ടോറിയല്‍ ആർമിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്നാണ് അദ്ദേഹത്തിന് ബഹുമതി കൈമാറിയത്.
ഏപ്രില്‍ 16 മുതല്‍ ചോപ്രയുടെ നിയമനം പ്രാബല്യത്തില്‍ വന്നതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. കായികമേഖലയില്‍ രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ ഓണററി പദവി നല്‍കിയത്. 2016 ഓഗസ്റ്റ് 26-ന് ഇന്ത്യൻ ആർമിയില്‍ നായിബ് സുബേദാർ റാങ്കില്‍ ജൂനിയർ കമ്മീഷൻഡ് ഓഫീസറായാണ് നീരജ് ചോപ്ര ചുമതലയേറ്റത്.
2024-ല്‍ അദ്ദേഹത്തിന് സുബേദാർ മേജറായി സ്ഥാനക്കയറ്റം ലഭിച്ചു. ടോക്കിയോ ഒളിമ്പിക്‌സില്‍ ജാവലിനില്‍ സ്വർണം നേടിയ താരത്തിന് 4 രജ്പുത്താന റൈഫിള്‍സ് പരം വിശിഷ്ട് സേവാ മെഡല്‍ നല്‍കി ആദരിച്ചിരുന്നു. 2020 ടോക്കിയോ ഒളിമ്പിക്സില്‍ സ്വർണവും 2024 പാരീസ് ഒളിമ്പിക്സില്‍ വെള്ളിയും നേടി.
ഒളിമ്പിക്സില്‍ ട്രാക്ക് ആൻഡ് ഫീല്‍ഡ് ഇനങ്ങളില്‍ മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റാണ് നീരജ്. 2018-ല്‍ അർജുന അവാർഡ്, 2021-ല്‍ ഖേല്‍ രത്‌ന പുരസ്‌കാരം എന്നിവയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍ ലോക കിരീടം നിലനിർത്താൻ സാധിക്കാതിരുന്ന നീരജ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്
SUMMARY: Neeraj Chopra honored with the rank of Lieutenant Colonel
ബെംഗളൂരു: വടക്കുപടിഞ്ഞാറന്‍ ബെംഗളൂരുവിലെ മദനായകനഹള്ളിയില്‍ ചൊവ്വാഴ്ച രാത്രി നാല് പുരുഷന്മാര്‍ ചേര്‍ന്ന് ഒരു വീട്ടില്‍ അതിക്രമിച്ചു കയറി കൊല്‍ക്കത്ത സ്വദേശിനിയായ…
തിരുവനന്തപുരം: 13 വയസ്സുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ കുട്ടിയുടെ നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍…
ബെംഗളൂരു: വിജയപുര ജില്ലയില്‍ ഇന്ന് രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനമാണ്…
ബെംഗളൂരു: സിദ്ധരാമയ്യ രാഷ്ട്രീയജീവിതത്തിന്റെ അവസാന ഘട്ടത്തിലെന്ന് മകനും എംഎല്‍സിയുമായ യതീന്ദ്ര സിദ്ധരാമയ്യ. സംസഥാനത്ത് നേതൃമാറ്റം സംബന്ധിച്ചുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളും പുരോഗമിക്കുന്നതിനിടെയാണ്…
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 120 രൂപയും ഒരു പവൻ സ്വർണത്തന് 960…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ച് ഓറഞ്ച് അലർട്ടാക്കി. ഇതോടെ…