ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർന്നതിന് സിബിഐ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവ് നല്‍കി ബിഹാര്‍ പോലീസ്. പാറ്റ്‌ന രാമകൃഷ്ണ നഗറിലെ വീട്ടിലെ പരിശോധനയിൽ നീറ്റ് പരീക്ഷാ ചോദ്യ പേപ്പറുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. കത്തിച്ച പേപ്പറുകളിലെ ചോദ്യങ്ങള്‍ യഥാര്‍ത്ഥ പേപ്പറുമായി യോജിക്കുന്നതാണ്. ഇതുസംബന്ധിച്ച തെളിവുകളാണ് ബിഹാര്‍ പോലീസ് കൈമാറിയത്. ഝാര്‍ഖണ്ഡിലെ ഒയാസിസ് സ്‌കൂള്‍ എന്ന പരീക്ഷാ കേന്ദ്രത്തിലെ പേപ്പറുകളാണ് ചോര്‍ന്നതെന്നാണ് വിവരം.
നീറ്റ് യുജി പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡല്‍ഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാല് സംഘങ്ങള്‍ ആക്കി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്‍ടിഎയിലെ ചില ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് സിബിഐ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കും.
ഇതിനിടെ, നീറ്റ് ക്രമക്കേടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി എത്തി. കുറ്റാരോപിതർ കള്ളപ്പണം വെളിപ്പിച്ചിട്ടുണ്ടെന്നാണ് ഹർജിയിലെ വാദം. ചോദ്യപേപ്പർ ചോർത്തിയതിന് പിന്നിൽ ലക്ഷങ്ങളുടെ കള്ളപ്പണം കൈമറിഞ്ഞെന്ന സൂചനയെ തുടർന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയെന്നാണ് വിവരം.
<br>
TAGS : NTA-NEET2024 | NEET EXAM | CBI | BIHAR, |POLICE
SUMMARY : NEET Exam Irregularity; Exam question papers found burnt, Bihar Police provides crucial evidence
ബെംഗളൂരു: ഓൺലൈൻ ടിക്കറ്റ് വാങ്ങുന്നവർക്ക് പുതിയ കിഴിവ് പ്രഖ്യാപിച്ച് റെയിൽവേ. 2026 ജനുവരി 14 മുതൽ റിസർവ് ചെയ്യാത്ത…
ബെംഗളുരു: ചിത്രങ്ങളുടെ ഉത്സവമായ ചിത്രസന്തേ (ചിത്രചന്ത) നാലിന് കുമാരകൃപ റോഡിൽ നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര് എന്നിവര്…
ബെംഗളൂരു: ചാമരാജ്നഗര് നഞ്ചേദേവപുര ജനവാസമേഖലയില് ഇറങ്ങിയ കടുവയെ വനംവകുപ്പ് പിടികൂടി. ചൊവ്വാഴ്ച രാത്രി 11 ഓടെ വനം വകുപ്പ് ഉുദ്യാഗസ്ഥർ…
ന്യൂഡൽഹി: വൻ വിജയമായ വന്ദേഭാരതിന്റെ മറ്റൊരു രൂപമായ സ്ലീപ്പർ ട്രെയിനിന്റെ അന്തിമ അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയായി. റെയിൽവേ സുരക്ഷാ…
ഇന്ഡോര്: മധ്യപ്രദേശിലെ ഭഗീരഥപുരയില് മലിനജലം കുടിച്ച് ഒമ്പതുപേര് മരിച്ചു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനവധി പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്ക്ക് സംസ്ഥാന…
ബെംഗളൂരു: കന്നഡ സിനിമയിലെ ഇതിഹാസ താരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം…