ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജിയിന്മേൽ സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്രസർക്കാരും എൻടിഎയും ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ച ഒറ്റപ്പെട്ട സംഭവമായാണ് രണ്ടു സത്യവാങ്മൂലത്തിലും പറയുന്നത്. നീറ്റ് പരീക്ഷാഫലത്തില്‍ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രവും ടെലഗ്രാമില്‍ പ്രചരിച്ച ചോദ്യപേപ്പര്‍ ദൃശ്യങ്ങള്‍ വ്യാജമെന്ന് എന്‍ ടി എയും സുപ്രീംകോടതി അറിയിച്ചു.
ഹര്‍ജിക്കാരോട് പ്രധാനവാദങ്ങള്‍ ഒരുമിച്ച് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അറിയിച്ചിരുന്നു. ഐ ഐ ടി മദ്രാസിന്റെ റിപ്പോര്‍ട്ടില്‍ വ്യാപക ക്രമക്കേടോ അസ്വാഭാവികതയോ കണ്ടെത്തിയിട്ടില്ലെന്നാണ് കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. ക്രമക്കേട് നടന്നത് ചിലയിടങ്ങളില്‍ മാത്രമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. മെയ് അഞ്ചിന് എടുത്ത ദൃശ്യങ്ങള്‍ മെയ് നാലിലേക്ക് എഡിറ്റ് ചെയ്ത് മാറ്റുകയാണ് ഉണ്ടായത് എന്നും എന്‍ ടി എ കോടതിയില്‍ പറഞ്ഞു. അതേസമയം പരീക്ഷയുടെ പവിത്രതയ്‌ക്കേറ്റ കളങ്കം വേര്‍തിരിക്കാന്‍ ആയില്ലെങ്കില്‍ പുനപരീക്ഷ നടത്താം എന്ന നിലപാടിലാണ് സുപ്രീംകോടതി.
<BR>
TAGS : NTA-NEET2024 | SUPREME COURT
SUMMARY : NEET Exam Irregularity; The Chief Justice’s bench will consider it today
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…