Categories: NATIONALTOP NEWS

നീറ്റ് ക്രമക്കേട് ആരോപണം; ഡൽഹി, കൽക്കട്ട ഹൈക്കോടതികൾ വിശദീകരണം തേടി

നീറ്റ് പരീക്ഷ (നീറ്റ്–യുജി) ഫലത്തില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് വിദ്യാർഥികൾ നൽകിയ പൊതുതാൽപര്യ ഹരജികളിൽ കൽക്കട്ട, ഡൽഹി ഹൈക്കോടതികൾ പരീക്ഷ ഏജൻസിയായ എൻ.ടി.എയോട് വിശദീകരണം തേടി. പിഴവുണ്ടായ ചോദ്യത്തിനു പരീക്ഷയെഴുതിയ എല്ലാവർക്കും ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന ആവശ്യവുമായി ഒരു വിദ്യാർഥി നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതി എൻടിഎയുടെ നിലപാടു തേടിയത്. ഫലത്തിലെ അപാകതകൾ കാട്ടിയുള്ള മറ്റൊരു റിട്ട് ഹർജിയിലാണ് കൽക്കട്ട ഹൈക്കോടതി എൻടിഎയ്ക്കു നോട്ടിസ് അയച്ചത്. സംശയം ജനിപ്പിക്കുന്ന ആരോപണങ്ങളാണ് എൻടിഎക്കെതിരെയുള്ളതെന്ന് കൽക്കട്ട ഹൈക്കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ പത്തു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

[taxopress_relatedposts id=”1″]

ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ രണ്ടു വിദ്യാർഥികൾക്ക് 718, 719 എന്നിങ്ങനെ മാർക്ക് അസ്വാഭാവികമായി ലഭിച്ചതിനെ തുടർന്നാണ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് ആരോപണം ഉയരുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി വിശദീകരണം നൽകിയിരുന്നു. പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വിശദീകരണം. ചില വിദ്യാർഥികൾക്ക് മുഴുവൻ സമയവും പരീക്ഷ എഴുതാനായില്ല. ഇവർക്ക് ഗ്രേസ് മാർക്ക് അനുവദിച്ചതിനാലാണ് ഇത്തരത്തിൽ മാർക്ക് വന്നതെന്നാണ് എൻടിഎയുടെ വിശദീകരണം. നോർമലൈസേഷൻ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഗ്രേസ് മാർക്ക് അനുവദിച്ചിരിക്കുന്നതെന്നും കൂടുതൽ വിദ്യാർഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതിൽ ക്രമക്കേടില്ലെന്നുമാണ് എൻടിഎ വിശദീകരിക്കുന്നത്.
<BR>
TAGS : NEET EXAM | HIGH COURT |
SUMMARY : NEET Irregularity Allegation; The Delhi and Calcutta High Courts sought an explanation

 

 

Savre Digital

Recent Posts

സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച്‌ അപകടം; 20ഓളം പേര്‍ക്ക് പരുക്ക്

കൊച്ചി: പെരുമ്പാവൂര്‍ അല്ലപ്രയില്‍ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച്‌ അപകടം. പെരുമ്പാവൂര്‍ അല്ലപ്ര കമ്പനിപ്പടിയിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായത്.…

40 minutes ago

ബോ​ളി​വു​ഡ് ഇ​തി​ഹാ​സ താ​രം ധ​ർ​മേ​ന്ദ്ര അ​ന്ത​രി​ച്ചു

മും​ബൈ: ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ…

49 minutes ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ വഴിതിരിച്ച് വിടും

ബെംഗളൂരു: പാതകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ വഴിതിരിച്ച് വിടും. തിരുവനന്തപുരം നോർത്ത് ബെംഗളൂരു എസ്എംവിടി ഹംസഫർ എക്‌സ്പ്രസ്…

1 hour ago

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളുരു: സ്വകാര്യകമ്പനി ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം എടത്തറ കളഭം വീട്ടിൽ സി.പി.വിഷ്ണു (39) വിനെയാണ്…

2 hours ago

അന്തസ്സംസ്ഥാന ബസ് സമരം; കേരളത്തിലേക്കുള്ള യാത്രക്കാർ വലഞ്ഞു

ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ സമരം കേരളത്തിലേക്കുള്ള സര്‍വീസുകളെ സാരമായി ബാധിച്ചു. നേരത്തെ യാത്ര നിശ്ചയിച്ച് ടിക്കറ്റ് ബുക്ക്…

2 hours ago

2025-ലെ ബുക്കര്‍ പുരസ്‌കാരം ഡേവിഡ് സൊല്ലോയ്ക്ക്

ല​ണ്ട​ന്‍: 2025-ലെ ​ബു​ക്ക​ര്‍ പു​ര​സ്‌​കാ​രം ഹം​ഗേ​റി​യ​ന്‍ എ​ഴു​ത്തു​കാ​ര​നാ​യ ഡേ​വി​ഡ് സൊ​ല്ലോ​യ്ക്ക്. 'ഫ്‌​ളെ​ഷ്' എ​ന്ന നോ​വ​ലാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യ​ത്. ഇംഗ്ലീഷ് ഭാഷയില്‍…

3 hours ago