ഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയ്ക്ക് (എൻടിഎ) ക്ലീൻ ചിറ്റ് നല്‍കി സിബിഐ. എൻടിഎയോ അവിടുത്തെ ഉദ്യോഗസ്ഥരോ ചോദ്യപേപ്പർ ചോർച്ചയില്‍ ഉള്‍പ്പെട്ടില്ലെന്ന് സിബിഐ അറിയിച്ചു. പേപ്പർ ചോർത്തിയത് ജാർഖണ്ഡ് ഹസാരിബാഗിലെ സ്കൂള്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ്.
തട്ടിപ്പില്‍ എവിടെയും ഉദ്യോഗസ്ഥരുടെ പങ്കാളിത്തം കണ്ടെത്താനായില്ലെന്നും 150 വിദ്യാർഥികള്‍ക്കാണ് ചോദ്യപേപ്പർ ചോർച്ച കൊണ്ട് ഗുണം ഉണ്ടായതെന്നും സിബിഐ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അന്വേഷണത്തില്‍ ഏതെങ്കിലും എൻടിഎ ഉദ്യോഗസ്ഥൻ്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അപാകതയോ വിവിധ സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കുമുള്ള ചോദ്യ പേപ്പർ വിതരണത്തില്‍ എന്തെങ്കിലും പ്രശ്‌നമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
TAGS : NEET EXAM | CBI
SUMMARY : NEET question paper leak; Clean cheat by CBI for NTA
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…