തിരുവനന്തപുരം: മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി എട്ട് മുതൽ മാർച്ച് എട്ടിന് രാത്രി 11.50 വരെ അപേക്ഷ സമർപ്പിക്കാം. മാർച്ച് പത്ത് മുതൽ 12 വരെ അപേക്ഷയിൽ തിരുത്തലിന് അവസരമുണ്ടാകും. മേയ് മൂന്നിനാണ് പരീക്ഷ. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഇന്ത്യൻ സമയം ഉച്ചക്കുശേഷം രണ്ട് മുതൽ അഞ്ച് വരെയായിരിക്കും.
https: / /neet.nta.nic.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിന് 1,700 രൂപ, ഒ.ബി.സി/ ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 1,600 രൂപ, എസ്.സി/ എസ്.ടി/ ഭിന്നശേഷി, തേർഡ് ജെൻഡർ വിഭാഗങ്ങൾക്ക് 1,000 രൂപ. വിദേശത്തുള്ളവർക്ക് 9,500 രൂപ. പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽനിന്ന് 45 വീതം ചോദ്യങ്ങളും ബയോളജിക്ക് (ബോട്ടണി, സുവോളജി) 90 ചോദ്യങ്ങളും ഉൾപ്പെടെ ആകെ 180 ചോദ്യങ്ങളാണ് ഉണ്ടാവുക.
ഓരോ ചോദ്യത്തിനും നാല് മാർക്ക് വീതം മൊത്തം 720ലായിരിക്കും മാർക്ക്. കേരളത്തിൽ പത്തനംതിട്ട, പയ്യന്നൂർ, വയനാട്, ആലപ്പുഴ/ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം/ മൂവാറ്റുപുഴ, കണ്ണൂർ, കാസറഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ, ഇടുക്കി എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടാകും.വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിൻ കാണുക.
SUMMARY: NEET UG: Application until March 8, exam on May 3
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്റാന്: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…