ബെംഗളൂരു: ക്രിക്കറ്റ് മത്സരങ്ങളുടെ തയ്യാറെടുപ്പിന് വേണ്ടി നേപ്പാൾ ക്രിക്കറ്റ് ടീം രണ്ടാഴ്‌ചത്തെ പരിശീലനത്തിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 പ്രെപ്പ് സീരീസിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണിത്. നേപ്പാൾ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പിലും ടി-20 ലോകകപ്പിലും മിന്നുന്ന പ്രകടനമാണ് നടത്തിയത്. 2024ലെ ടി-20 ലോകകപ്പിൽ നേപ്പാൾ ടീം ദക്ഷിണാഫ്രിക്കയോട് ഒരു റണ്ണിന് തോറ്റിരുന്നു.
മറ്റ് രണ്ട് ടീമുകൾക്കും നേപ്പാള്‍ കടുത്ത മത്സരമാണ് നൽകിയത്. ഇന്ത്യയില്‍ മികച്ച പരിശീലകരും സൗകര്യങ്ങളും ഉള്ളതിനാൽ നേപ്പാള്‍ താരങ്ങള്‍ അവരുടെ കളി കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നത്. നേപ്പാളിൽ നിന്നുള്ള 15 ക്രിക്കറ്റ് താരങ്ങളാണ് ഇന്ത്യയിൽ പരിശീലനം നടത്തുന്നത്. 2026-ലെ ടി-20 ലോകകപ്പിനുള്ള ഒരുക്കങ്ങൾ നേപ്പാൾ ടീം ആരംഭിച്ചു.
രോഹിത് പൗഡൽ (ക്യാപ്റ്റൻ), ആസിഫ് ഷെയ്ഖ്, കുശാൽ ഭൂർട്ടൽ, സോംപാൽ കാമി, ലളിത് രാജ് ബൻഷി, സൂര്യ തമാങ്, ദേവ് ഖനാൽ, ആരിഫ് ഷെയ്ഖ്, കരൺ കെ, ഗുൽഷൻ ഝാ, ദിപേന്ദ്ര സിംഗ് ഐറി, അനിൽ സാഹ്, ഭീം ഷാർക്കി, കുശാൽ മല്ല , ആകാശ് ചന്ദ്, റിജൻ ധക്കൽ, സന്ദീപ് സോറ, അർജുൻ സൗദ്, കമൽ സിംഗ് ഐറി, സാഗർ ധക്കൽ, ബഷീർ അഹമ്മദ്, സന്ദീപ് ലാമിച്ചനെ എന്നിവരാണ് ടീമിലുള്ളത്.
TAGS: SPORTS | BENGALURU CRICKET ACADEMY
SUMMARY: Nepal cricket team visit bengaluru for coaching
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാംപ്രതി ജോളിക്കെതിരേ ഭർത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചനഹർജി കോടതി അനുവദിച്ചു. കോഴിക്കോട് കുടുംബ…
ബെംഗളൂരു: നാഗസാന്ദ്ര പ്രെസ്റ്റീജ് ജിൻഡൽസിറ്റി പാർപ്പിട സമുച്ചയത്തിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും അപാർട്മെന്റ് സമുച്ചയത്തിലെ…
തൃശൂർ: മലയാളിയായ യുവ സന്യാസിയെ തെലങ്കാനയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാളില്‍ സന്യാസ ജീവിതം നയിച്ചിരുന്ന ശ്രിബിന്‍…
ബെംഗളൂരു: നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി. 19.5 കിലോമീറ്റർ പാതയിൽ ചൊവ്വാഴ്ച മുതൽ പുതിയ…
ബെംഗളൂരു: തിരുവനന്തപുരം ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി എൻ രംഗനാഥൻ (79) ബെംഗളൂരുവില്‍ അന്തരിച്ചു. മുരുഗേഷ് പാളയ എൻആർ കോളനിയിലായിരുന്നു താമസം.…
വാഷിങ്ടൻ: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത്…