ഒഡിഷയിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി (കെ ഐ ഐടി)യുടെ ഹോസ്റ്റല്‍ മുറിയില്‍ നേപ്പാള്‍ വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയുടെ സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
മൂന്ന് മാസത്തിനിടെ കെ ഐ ഐടിയില്‍ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്. മൂന്ന് മാസം മുമ്പ് മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥി ക്യാമ്പസ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തിരുന്നു. സഹപാഠി തന്നെ ഉപദ്രവിക്കുന്നുവെന്ന് വിദ്യാര്‍ഥി പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടി എടുത്തില്ലെന്ന് നേപ്പാള്‍ പൗരന്മാരായ വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ഈ മരണങ്ങളില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിഷേധിച്ച നേപ്പാള്‍ പൗരന്മാരായ വിദ്യാര്‍ഥികളെ അധികൃതര്‍ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടതായും വിവരമുണ്ട്. വിദ്യാര്‍ഥിയുടെ മരണത്തില്‍ സ്ഥാപനത്തിനെതിരെ പിതാവും രംഗത്ത് വന്നു. ഒഡിഷ സര്‍ക്കാരിലും പോലീസിലും വിശ്വാസം ഉണ്ടെന്നും സര്‍ക്കാര്‍ നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിതാവ് പറഞ്ഞു.
TAGS : LATEST NEWS
SUMMARY : Nepali student found dead in KIIT campus hostel
▪️ ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
Karnataka : Sahai (24-hour): 080 65000111, 080 65000222
Tamil Nadu : State health department’s suicide helpline: 104
Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)
Andhra Pradesh : Life Suicide Prevention: 78930 78930, Roshni : 9166202000, 9127848584
Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)
Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)
കോഴിക്കോട്: ഇരിങ്ങണ്ണൂരില്‍ ഒരു വിവാഹ വീട്ടില്‍ കവർച്ച. ഞായറാഴ്ച നടന്ന ഒരു കല്യാണ ചടങ്ങിനിടെയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവും…
കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനില്‍കുമാറിന് പരോള്‍ അനുവദിച്ച് സർക്കാർ. ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ബേക്കല്‍ സ്റ്റേഷൻ…
ചെന്നൈ: അയല്‍വാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തില്‍ 55കാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ കരുണാകരൻ എന്നയാളാണ് കൊല്ലപ്പെട്ടത്.…
ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി പി രാധാകൃഷ്ണന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 73880 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 440 രൂപ…
മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.…