ബെംഗളൂരു: ഹെബ്ബാളിൽ നിന്ന് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുതിയ ഫ്ലൈഓവർ നിർമ്മിക്കാൻ പദ്ധതി. ഇരുസ്ഥലങ്ങൾക്കും ഇടയിലുള്ള 35 കിലോമീറ്റർ ദൂരത്തിൽ ഒന്നിലധികം വ്യവസായങ്ങളും വാണിജ്യ സമുച്ചയങ്ങളും ഉള്ളതിനാൽ കനത്ത ഗതാഗതക്കുരുക്കാണ് പാതയിലുള്ളത്. ഇത് പരിഹരിക്കാനായാണ് പുതിയ പദ്ധതി. നിലവിലുള്ള എലിവേറ്റഡ് ഇടനാഴി ട്രാഫിക് സിഗ്നലുകളും കാൽനട ക്രോസിംഗുകളും തടസ്സപ്പെടുത്തുന്നുണ്ട്. ഇത് യാത്രാ സമയം വർദ്ധിപ്പിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിക്ക് അദ്ദേഹം കത്തയച്ചു.
വിമാനത്താവളത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയും പ്രതിദിന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതും കണക്കിലെടുക്കുമ്പോൾ, ഹെബ്ബാൾ ജംഗ്ഷനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പുതിയ ഫ്ലൈഓവർ അനിവാര്യമാണ്. പദ്ധതി നടപ്പാക്കാൻ കേന്ദ്ര സഹായം. ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ആവശ്യമായ പിന്തുണയും സഹകരണവും നൽകണമെന്ന് ശിവകുമാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ബെംഗളൂരു-കനകപുര റോഡ് (എൻഎച്ച് 209) ഇരുവശത്തും സർവീസ് റോഡുകളുള്ള ആറ് വരി പാതയായി ഉയർത്തുന്നത് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
TAGS: BENGALURU | HEBBAL FLYOVER
SUMMARY: DK Shivakumar proposes dedicated flyover from Bengaluru airport to Hebbal
തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…
കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന്…
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സുപ്രീംകോടതി…
വയനാട്: വയനാട് അട്ടമല ഏറാട്ടുകുണ്ട് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ,…
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം…