ന്യൂഡൽഹി: പുതിയ തൊഴിൽ നിയമം, വിബി-ജി റാം ജി നിയമം തുടങ്ങിയവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2026 ഫെബ്രുവരി 12ന് പൊതു പണിമുടക്കിന് ആഹ്വാനം ചെയ്‌ത് ട്രേഡ് യൂണിയനുകളുടെ കൂട്ടായ്‌മ. ജനങ്ങളുടെ അവകാശങ്ങൾക്കു നേരെ മോദി സർക്കാർ നിരന്തരം അക്രമണം അഴിച്ചുവിടുകയാണെന്ന് സെൻട്രൽ ട്രേഡ് യൂണിയനുകളുടെ ജോയിന്റ് പ്ലാറ്റ്ഫോം ആരോപിച്ചു.
ജനുവരി ഒൻപതിന് നടക്കുന്ന നാഷണൽ വർക്കേഴ്സ് കൺവെൻഷനിൽ അഖിലേന്ത്യ പണിമുടക്ക് തീയതി ഔദ്യോഗികമായി അംഗീകരിക്കും. എഐടിയുസി, എച്ച്എംഎസ്, സിഐടിയു, ഐഎൻടിയുസി, എഐയുടിയുസി, ടിയുസിസി, സെവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ തൊഴിലാളി സംഘടനകളാണ് ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്തത്. സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) പൊതുപണിമുടക്കിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. സംയുക്ത കിസാൻ മോർച്ച ജനുവരി 16ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
SUMMARY: New labor law; General strike on February 12
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…
കാസറഗോഡ്: കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി…