Categories: TAMILNADUTOP NEWS

പുതിയ പാമ്പന്‍ പാലം; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

ചെന്നൈ : പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഉച്ചയ്ക്ക് 12.45-ന് ഉദ്ഘാടനംചെയ്യും. ചടങ്ങിൽ ഗവർണർ ആർ.എൻ. രവി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുഗൻ, സംസ്ഥാനമന്ത്രിമാരായ എൽ. മുരുഗൻ, ആർ.എസ്. രാജകണ്ണപ്പൻ, എംപിമാരായ കെ. നവാസ്ഖനി, ആർ. ധാർമർ എന്നിവർ പങ്കെടുക്കും. രാമേശ്വരത്തുനിന്ന് പാമ്പൻപാലത്തിലൂടെ താംബരത്തേക്കുള്ള പുതിയ ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും.

ഉദ്ഘാടനത്തിനു മുന്നോടിയായുള്ള അന്തിമ ട്രയല്‍ കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയായിരുന്നു.  രാമേശ്വരത്തെ വൻകരയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലമായ പാമ്പന്‍ പാലം രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍ പാലം കൂടിയാണ്. 1914ല്‍ നിര്‍മിച്ച പാമ്പനിലെ റെയില്‍വേ പാലത്തിന്റെ അറ്റകുറ്റപണി അസാധ്യമായതിനെ തുടര്‍ന്നാണ് പുതിയ പാമ്പന്‍ റെയില്‍പാലം നിര്‍മിക്കാന്‍ തീരുമാനിക്കുന്നത്. അപകട മുന്നറിയിപ്പിനെ തുടര്‍ന്ന് പഴയ പാമ്പന്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം 2022 ഡിസംബര്‍ 23 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. 2019 നവംബറിലാണ് പുതിയ പാമ്പന്‍ പാലത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത്.  രണ്ടര കിലോമീറ്റര്‍ നീളമുള്ള പാമ്പന്‍ പാലത്തിനായി 535 കോടി രൂപയാണ് നിര്‍മാണ ചെലവ്‌.

പുതിയ പാമ്പന്‍ പാലം പ്രവര്‍ത്തന സജ്ജമാകുന്നതോടെ അമൃത എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ രാമേശ്വരം വരെ നീട്ടുമെന്നാണ് പ്രതീക്ഷ. രാമേശ്വരത്തേക്കും ധനുഷ്‌കോടിയിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകും.
<br>
TAGS : PAMBAN BRIDGE
SUMMARY : New Pamban Bridge; Prime Minister will inaugurate tomorrow

Savre Digital

Recent Posts

നടൻ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

പത്തനംതിട്ട: നടി  ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപ് ശബരിമലയില്‍ ദർശനത്തിനെത്തി. ഇന്ന് പുലർച്ചെയാണ് ദിലീപ് സന്നിധാനത്ത്…

16 minutes ago

അതിജീവിതയെ അപമാനിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം

കൊച്ചി: അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം. 16 ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. സൈബർ അധിക്ഷേപ കേസിലാണ്…

51 minutes ago

അമ്മയേയും മകനെയും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയില്‍ പ്രേംജിയുടെ ഭാര്യ…

2 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള; സുധീഷ് കുമാറിന്റെ ജാമ്യഹര്‍ജി തള്ളി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും…

3 hours ago

മദ്യപിച്ച്‌ വാഹനമോടിച്ചു; നടൻ ശിവദാസനെതിരെ കേസ്

കണ്ണൂർ: മദ്യപിച്ച്‌ വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…

4 hours ago

കണ്ണൂര്‍ മാങ്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു

കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…

5 hours ago