ബെംഗളൂരു: മെട്രോ യാത്രക്കാർക്കായി പുതിയ പാർക്കിംഗ് നയം നിർദേശിച്ച് ബിഎംആർസിഎൽ. മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് മാനേജ്മെൻ്റ് മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് മുൻഗണന നൽകുന്നതിനും പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണിത്. മെട്രോ ട്രാവൽ കാർഡുകളെ സ്റ്റേഷൻ പാർക്കിംഗ് ചാർജുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ നയം. മെട്രോ കാർഡ് ഇല്ലാതെ പാർക്ക് ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
മെട്രോ ഇതര യാത്രക്കാർ സ്‌റ്റേഷൻ പാർക്കിംഗ് സ്‌പേസുകൾ ഉപയോഗിക്കുന്നതിനായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. മെട്രോ ഉപയോക്താക്കൾക്ക് സ്റ്റേഷൻ പാർക്കിംഗ് പരിമിതപ്പെടുത്തുന്നതിലൂടെ, പൊതുഗതാഗതം ഉപയോഗിക്കാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കാനും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും നയം നിർദ്ദേശിക്കുന്നുണ്ട്. നയത്തെ കുറിച്ച് ഒക്ടോബർ 18 വരെ പൊതുജനങ്ങൾക്ക് ബിഎംആർസിഎല്ലിനെ അഭിപ്രായങ്ങൾ അറിയിക്കാം.
പരിമിതമായ പാർക്കിംഗ് സ്ഥലമുള്ള സ്റ്റേഷനുകൾക്ക് ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ തുടങ്ങിയ സമീപത്തെ ബിസിനസ്സുകളുമായി സഹകരിക്കാൻ അനുവാദമുണ്ട്. നമ്മ മെട്രോ ആപ്പ് വഴിയുള്ള തത്സമയ പാർക്കിംഗ് ലഭ്യത അപ്‌ഡേറ്റുകളും സ്റ്റേഷനുകളിലെ എൽഇഡി ഡിസ്‌പ്ലേകളും പോലുള്ള സ്മാർട്ട് സാങ്കേതികവിദ്യയുടെ ഉപയോഗവും നയം നിർദേശിക്കുന്നുണ്ട്.
TAGS: BENGALURU | NAMMA METRO
SUMMARY: New parking policy soon for metro users
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല് ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില് അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…