ബെംഗളൂരുവിലെ പുതിയ പാര്‍ക്കിംഗ് നിയമം; പൊതുജനങ്ങളില്‍ നിന്നും നിർദ്ദേശങ്ങൾ തേടി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി

ബെംഗളൂരു: നഗരത്തിലെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിനും അനധികൃത വാഹന പാര്‍ക്കിംഗിനും പരിഹാരം കാണാൻ നിർദേശിച്ച പുതിയ പാർക്കിംഗ് നിയമങ്ങളുടെ കരട് സംബന്ധിച്ച് പൗരന്മാരിൽ നിന്ന് നിർദ്ദേശങ്ങൾ തേടി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ). നിർദേശങ്ങളും എതിർപ്പുകളും സെപ്റ്റംബർ 10 വരെ സമർപ്പിക്കാം.

പുതിയ നിർദേശപ്രകാരം വീടുകൾക്ക് മുന്നിലുള്ള പൊതുറോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വാർഷിക ഫീസ് ഏർപ്പെടുത്താനാണ് പദ്ധതി. ചെറിയ കാറുകൾക്ക് 15,000 രൂപയും സെഡാനുകൾക്ക് 20,000 രൂപയും എസ്‌യുവികൾക്ക് 25,000 രൂപയും വാർഷിക പാർക്കിങ് അനുമതി ഫീസായി ഈടാക്കാൻ നിർദേശമുണ്ട്. വാണിജ്യ മേഖലകളിലെ റോഡരികിലെ പാർക്കിങ്ങിന് കാറുകൾക്ക് റോഡിന്റെ വിഭാഗമനുസരിച്ച് മണിക്കൂറിന് 40 മുതൽ 80 രൂപ വരെയും ഇരുചക്രവാഹനങ്ങൾക്ക് 20 മുതൽ 40 രൂപ വരെയും ഫീസ് ഈടാക്കാനും കരടിൽ വ്യവസ്ഥയുണ്ട്. ദീർഘനേരം റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നതിന് ക്രമാനുഗതമായി ഉയർന്ന നിരക്ക് ഈടാക്കാനും തിരക്കേറിയ പ്രധാന റോഡുകളിൽ പാർക്കിങ് നിയന്ത്രിക്കാനും നിർദേശമുണ്ട്.

ഇതിനുപുറമെ, നിർദിഷ്ട ബഹുനില പാർക്കിങ് കേന്ദ്രങ്ങൾക്ക് സമീപം റോഡരികിൽ പാർക്കിങ് നിരോധിക്കുന്നതും പരിഗണനയിലുണ്ട്. കെട്ടിടങ്ങൾക്ക് നിർബന്ധമായും ഒരുക്കേണ്ട പാർക്കിങ് സൗകര്യം നൽകാത്ത ഉടമകൾക്കെതിരെയും പാർക്കിങ് സ്ഥലങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്കെതിരെയും നടപടി ശക്തമാക്കാനും കരടിൽ നിർദേശിക്കുന്നു.
അതേസമയം, ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ പാർക്കിങ് സൗകര്യങ്ങളാക്കി മാറ്റാൻ ഉടമകൾക്ക് നികുതി ഇളവുകൾ നൽകാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ബഹുനിലയോ സ്വയം പ്രവർത്തിക്കുന്നതോ ആയ പാർക്കിങ് സൗകര്യത്തിനായി ഒഴിഞ്ഞ സ്ഥലങ്ങൾ ഉപയോഗിച്ചാൽ 100 ശതമാനം സ്വത്ത് നികുതി ഇളവും ഭൂനിരപ്പിലുള്ള പാർക്കിങ് സൗകര്യങ്ങൾക്ക് 50 ശതമാനം ഇളവും നൽകുന്ന നിർദേശമാണ് മുന്നിലുള്ളത്.

ബെംഗളൂരുവിൽ 1.28 കോടിയിലധികം രജിസ്റ്റർ ചെയ്ത വാഹനങ്ങളുണ്ട്. നഗരത്തിന് പുറത്തു രജിസ്റ്റർ ചെയ്തതും ബെംഗളൂരുവിൽ സ്ഥിരമായി ഉപയോഗിക്കുന്നതുമായ 15 മുതൽ 20 ലക്ഷം വരെ വാഹനങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ നഗരത്തിൽ ഏകദേശം 1.5 കോടി വാഹനങ്ങൾ ഉപയോഗത്തിലുണ്ടെന്നാണ് സർക്കാർ കണക്ക്. വാഹനങ്ങൾ ഏകദേശം 95 ശതമാനം സമയവും വീടുകളിലോ ഓഫീസുകളിലോ മറ്റ് സ്ഥലങ്ങളിലോ പാർക്ക് ചെയ്തിരിക്കുകയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

റോഡുകളുടെ പരിമിതമായ വീതിയും വാഹനങ്ങളുടെ വർധനയും അനിയന്ത്രിത പാർക്കിങ്ങും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതായി സർക്കാർ വിലയിരുത്തുന്നു. പൊതുറോഡുകൾ സ്വകാര്യ വാഹനങ്ങളുടെ സ്ഥിരം പാർക്കിങ് സ്ഥലങ്ങളായി ഉപയോഗിക്കുന്നത് നിയന്ത്രിച്ച് പൊതുഗതാഗതത്തിനും കാൽനടയാത്രക്കാർക്കും കൂടുതൽ സൗകര്യമൊരുക്കുകയാണ് പുതിയ ചട്ടങ്ങളുടെ പ്രധാന ലക്ഷ്യം.

എങ്ങനെ നിർദേശം സമർപ്പിക്കാം?

പൊതുജനങ്ങൾക്കും വിവിധ സ്ഥാപനങ്ങൾക്കും തങ്ങളുടെ നിർദേശങ്ങളും എതിർപ്പുകളും സെപ്റ്റംബർ 10നകം സമർപ്പിക്കാം. നിർദേശങ്ങൾ ഇ-മെയിൽ വഴി acsuddoffice@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കാം.

തപാൽ വഴിയോ നേരിട്ടോ നിർദേശങ്ങൾ നൽകാം:

അഡീഷണൽ ചീഫ് സെക്രട്ടറി,
നഗരവികസന വകുപ്പ്,
വികാസ സൗധ,
ബെംഗളൂരു.

പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട വിഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ചട്ടങ്ങൾ അന്തിമമാക്കുക. അതിനാൽ നിർദേശിച്ച ഫീസ്, പാര്‍ക്കിംഗ് നിയന്ത്രണങ്ങൾ, താമസമേഖലകളിലെ പാർക്കിങ് സംവിധാനം തുടങ്ങിയവ സംബന്ധിച്ച അഭിപ്രായങ്ങൾ നൽകാൻ നഗരവാസികൾക്ക് അവസരമുണ്ട്.
SUMMARY: New parking rules in Bengaluru; The Greater Bengaluru Authority seeks suggestions from the public

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നമ്മ മെട്രോ പിങ്ക്, ബ്ലൂ ലൈൻ: പരീക്ഷണയോട്ടം നവംബറിൽ

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോയുടെ പിങ്ക്, ബ്ലൂ ലൈൻ പാതകളിലെ നിർമാണം...

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ വിജയദശമി ആഘോഷം

ബെംഗളുരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ വിജയ ദശമി ആഘോഷം സംഘടിപ്പിച്ചു....

പറക്കുന്നതിനിടെ എയർ ആംബുലൻസിൻ്റെ ഡോർ തുറന്നു: ബംഗ്ലാദേശിൽ അടിയന്തര ലാൻഡിംഗ്, ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

ധാക്ക: യാത്രയ്ക്കിടെ ആകാശമധ്യേ എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നതിനെത്തുടര്‍ന്ന് രോഗി മരിച്ചു....

വർക്കലയിൽ വിദേശവനിതക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വർക്കലയിൽ 53 വയസ്സുള്ള വിദേശവനിതയ്ക്കു നേരെ ലൈംഗികാതിക്രമത്തിനു മുതിർന്ന യുവാവിനെ...

മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ ലൈസൻസ് തെറിക്കും: പിന്നീട് ഒരിക്കലും അനുവദിക്കില്ല, ശക്തമായ നിയമ നടപടികളിലേക്ക് സര്‍ക്കാര്‍

തൃശൂർ: മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന്...

നമ്മ മെട്രോ പിങ്ക്, ബ്ലൂ ലൈൻ: പരീക്ഷണയോട്ടം നവംബറിൽ

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോയുടെ പിങ്ക്, ബ്ലൂ ലൈൻ പാതകളിലെ നിർമാണം...

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ വിജയദശമി ആഘോഷം

ബെംഗളുരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ വിജയ ദശമി ആഘോഷം സംഘടിപ്പിച്ചു....

പറക്കുന്നതിനിടെ എയർ ആംബുലൻസിൻ്റെ ഡോർ തുറന്നു: ബംഗ്ലാദേശിൽ അടിയന്തര ലാൻഡിംഗ്, ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

ധാക്ക: യാത്രയ്ക്കിടെ ആകാശമധ്യേ എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നതിനെത്തുടര്‍ന്ന് രോഗി മരിച്ചു....

വർക്കലയിൽ വിദേശവനിതക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വർക്കലയിൽ 53 വയസ്സുള്ള വിദേശവനിതയ്ക്കു നേരെ ലൈംഗികാതിക്രമത്തിനു മുതിർന്ന യുവാവിനെ...

മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ ലൈസൻസ് തെറിക്കും: പിന്നീട് ഒരിക്കലും അനുവദിക്കില്ല, ശക്തമായ നിയമ നടപടികളിലേക്ക് സര്‍ക്കാര്‍

തൃശൂർ: മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന്...

ഏഷ്യൻ പാരാ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍; ജൂഡോയില്‍ കപില്‍ പര്‍മറിന് വെങ്കലം

നാഗോയ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍ നേടികൊടുത്ത് കപില്‍ പർമർ....

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി രമേശ് ചെന്നിത്തല

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് സർക്കാർ ജോലി നല്‍കുന്ന...

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നവംബര്‍ 30 ന് മുമ്പ് പ്രഖ്യാപിക്കും

ആലപ്പുഴ: യു.ഡി.എഫ് സർക്കാരിൻ്റെ പുതിയ മദ്യനയം നവംബറോടെ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി...

Related Articles

Popular Categories