കൊച്ചി: എറണാകുളം കറുകുറ്റിയില്‍ വാടകവീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനിയായ ഫ്ലോറൻസിയെ (36) ആണ് സ്വന്തം മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന ഇവർ ഒറ്റയ്ക്ക് ആയിരുന്നു താമസം. വീട്ടില്‍ നിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് അങ്കമാലി പോലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നഗ്നമായ നിലയിലായിരുന്ന മൃതദേഹത്തിന് നാല് മുതല്‍ അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Young woman’s naked body found in rented house
















