ന്യൂഡല്‍ഹി: വിമാനയാത്രയില്‍ ഇനി പഴയത് പോലെ ഒന്നിലധികം ബാഗുകള്‍ വിമാനത്തിനകത്തേക്ക് കൊണ്ട് പോകാന്‍ സാധിക്കില്ല. ഹാന്‍ഡ് ബാഗേജ് നിയമത്തില്‍ ജനുവരി ഒന്നുമുതല്‍ പുതിയ മാനദന്ധങ്ങള്‍ നിലവില്‍ വരും. വലുതോ ചെറുതോ ആയിക്കോട്ടെ ഇനി മുതല്‍ ഒരു ബാഗ് മാത്രമേ നിങ്ങള്‍ക്ക് വിമാനത്തിനുളളിലേക്ക് കയ്യില്‍ കൊണ്ട് പോകാന്‍ സാധിക്കുകയുളളൂ. അധിക ഭാരത്തിനും വലിപ്പത്തിനും കൂടുതൽ പണം നൽകേണ്ടിവരും.
യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനാണ് പുതിയ നിയന്ത്രണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്). അധികൃതർ അറിയിച്ചു.
ഒരു ബാഗ്, 7 കിലോ
ബിസിഎഎസിന്റെ പുതിയ നിയമപ്രകാരം യാത്രക്കാര്‍ക്ക് വിമാനത്തിനുളളില്‍ ഒരു ബാഗ് മാത്രമേ കയ്യില്‍ വെക്കാന്‍ പാടുളളൂ. ഈ ബാഗിന്റെ ഭാരം 7 കിലോയില്‍ കൂടാനും പാടില്ല. മറ്റുളള എല്ലാ ബാഗുകളും ചെക്ക് ഇന്‍ ചെയ്യേണ്ടതുണ്ട്. ആഭ്യന്തര യാത്രകള്‍ക്കും അന്താരാഷ്ട്ര യാത്രകള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്.
ബാഗിന്റെ വലുപ്പം: ക്യാബിൻ ബാഗിന്റെ പരമാവധി വലുപ്പം 55 സെൻറി മീറ്ററിൽ കൂടരുത്. നീളം 40 സെൻറീ മീറ്റർ, വീതി 20 സെന്റീ മീറ്റർ.
അധിക ബാഗേജിനുള്ള സർചാർജ്: യാത്രക്കാരന്റെ കൈവശമുള്ള ക്യാബിൻ ബാഗിന്റെ വലുപ്പമോ ഭാരമോ പരിധി കവിഞ്ഞാൽ അധിക ബാഗേജ് ചാർജ് ഈടാക്കും.
മേയ് രണ്ടിന് മുമ്പ് വാങ്ങിയ ടിക്കറ്റുകൾക്ക് പഴയ ബാഗേജ് നയമാണ് ബാധകം. ഇതനുസരിച്ച് എക്കണോമി ക്ലാസിൽ എട്ടുകിലോവരെ കൈവശം വെക്കാം. പ്രീമിയം ഇക്കോണമിയിൽ 10 കി.ഗ്രാം, ഫസ്റ്റ്/ബിസിനസ്: 12 കി.ഗ്രാം.
<BR>
TAGS : AIR TRAVEL | BAGGAGE RULES
SUMMARY : New restrictions on hand baggage rules from January
തിരുവനന്തപുരം: അഞ്ചു വയസ്സുകാരിയെ ആക്രമിച്ച് തെരുവുനായ. വർക്കലയിലാണ് സംഭവം. വെട്ടൂരിലെ ഷെഹീർ- ആമിന ദമ്പതികളുടെ മകളെയാണ് ആക്രമിച്ചത്. മദ്രസയില്‍ നിന്നും…
ബെംഗളൂരു: നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത വിക്തോർ യൂഗോവിന്റെ പാവങ്ങളുടെ നൂറാം വര്‍ഷത്തോടനുംബന്ധിച്ച് കേരള സമാജം ദൂരവാണി നഗർ സാഹിത്യ…
വയനാട്: വയനാട് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാർഥിയായി പത്രിക നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലില്‍ പത്രിക പിൻവലിച്ചു.…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാർഥികൾക്ക് കണ്ണീരോടെ വിട.…
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ…
ന്യൂഡല്‍ഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍…