ബെംഗളൂരു: വൈറ്റ്ഫീൽഡ് ഡെപ്പോയിൽ പുതിയ മെട്രോ ട്രാക്ക് നിർമ്മിക്കാനൊരുങ്ങി ബിഎംആർസിഎൽ. പർപ്പിൾ ലൈനിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ പർപ്പിൾ ലൈനിലെ അവസാന സ്റ്റേഷൻ ആയ കാടുഗോഡി (വൈറ്റ്ഫീൽഡ്) സ്റ്റേഷനിൽ പുതിയ ട്രാക്ക് നിർമാണ പ്രവൃത്തികൾ ആരംഭിച്ചതായി ബിഎംആർസിഎൽ അറിയിച്ചു. ഇതുവഴി ട്രെയിനുകളുടെ മടക്ക സർവീസ് വേഗത്തിലാക്കുവാനും ട്രെയിനുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുകയുമാണ് ലക്ഷ്യം.
വൈറ്റ്ഫീൽഡിൽ ആളുകളെ ഇറക്കിയ ശേഷം ട്രെയിനുകൾ വൈറ്റ്ഫീൽഡ് ഡിപ്പോയിലേക്ക് പോകുന്നതാണ് പതിവ് രീതി. ഇതിന് അധിക സമയം ട്രെയിനുകൾക്ക് ആവശ്യമാണ്. വയഡക്‌റ്റിൽ നിലവിൽ പുതിയ സൈഡ് ട്രാക്ക് വന്നാൽ ട്രെയിനുകൾക്ക് ഡിപ്പോയിലേക്കും, തിരിച്ചു സ്റ്റേഷനിലേക്കുമുള്ള യാത്ര എളുപ്പമാകും. പർപ്പിൾ ലൈനിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചിട്ടും ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാത്തതിൽ നമ്മ മെട്രോക്ക് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. 43.49 കിലോമീറ്റർ ദൈർഘ്യത്തിൽ 37 സ്റ്റേഷനുകളാണ് ലൈനിലുള്ളത്. നിലവിൽ രാവിലെയും വൈകിട്ടും ഉൾപ്പെടെ തിരക്കേറിയ സമയങ്ങളിൽ 5 മിനിറ്റും, മറ്റ് സമയങ്ങളിൽ 8 മിനിറ്റും ഇടവേളകളിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
TAGS: BENGALURU | NAMMA METRO
SUMMARY: New track to come up at purple line whitefield depot
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്.…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം ഞായറാഴ്ച…
കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…
ബെംഗളൂരു: ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് ഭോപ്പാൽ രാജ് ഭോജ്…
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…
ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…