ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകളും പോലീസും. കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള എല്ലാ പാർക്കുകളിലേക്കും തടാകങ്ങളിലേക്കും ഡിസംബർ 31ന് വൈകുന്നേരം 6 മണിക്ക് ശേഷം പ്രവേശനം താൽക്കാലികമായി നിയന്ത്രിക്കും.പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടി അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണിത്.സാധാരണ ദിവസങ്ങളിൽ രാത്രി 10 വരെയാണ് പാർക്കുകൾ പ്രവർത്തിക്കുന്നത്.
അനിഷ്ട സംഭവങ്ങൾ തടയാൻ എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനമുൾപ്പെടെ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തും. നഗരത്തിലെ പ്രധാന പുതുവത്സരാഘോഷ കേന്ദ്രമായ എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, കോറമംഗല, ഇന്ദിരാനഗർ എന്നിവിടങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു വരികയാണ്. സാധ്യമാകുന്നിടത്തെല്ലാം ക്യാമറകൾ പോലീസ് കമാൻഡ് സെന്ററുമായി ബന്ധിപ്പിക്കും. കൂടുതൽ പോലീസുകാരെയും വിന്യസിക്കും.
പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമുണ്ട് ഇത്തവണ. ഹോട്ടലുകൾ, പബ്ബുകൾ, ക്ലബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവയ്ക്ക് നിരവധി നിർദ്ദേശങ്ങൾ ഇതിനകം പോലീസ് നൽകിയിട്ടുണ്ട്. പരിപാടികളുടെ സംഘാടകർ എല്ലാ നിർബന്ധിത അനുമതികളും നേടണമെന്നും നിശ്ചിത സമയക്രമം കർശനമായി പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ബാറുകളും റസ്റ്ററന്റുകളും പുലർച്ചെ 1ന് ശേഷം പ്രവർത്തിക്കരുതെന്ന് കർശന നിർദേശമുണ്ട്. വിനോദ പരിപാടികളിൽ മതം, രാഷ്ട്രീയം എന്നിവയെക്കുറിച്ച് പരാമർശിക്കുന്ന കാര്യങ്ങൾക്കും വിലക്കുണ്ട്. സ്ഥാപനങ്ങളിലെ അഗ്നിരക്ഷാ ഉപകരണങ്ങളും അടിയന്തര ഉപകരണങ്ങളും പ്രവർത്തനക്ഷമമാണെന്നും ജീവനക്കാർക്ക് പ്രാഥമിക പ്രതികരണ നടപടികളിൽ പരിശീലനം നൽകണമെന്നും നിർദേശമുണ്ട്.
SUMMARY: New Year celebrations in Bengaluru under strict restrictions
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…