ബെംഗളൂരു: നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തി. രാമനഗര ദയാനന്ദ സാഗര്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലുള്ള ശുചിമുറിയിലാണ് മൃതദേഹം ഫ്‌ളഷ് ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.
തുണിയോ മറ്റെന്തെങ്കിലും വസ്തുക്കളോ തടഞ്ഞതാകാം കാരണമെന്നായിരുന്നു ആശുപത്രി ജീവനക്കാരുടെ പ്രാഥമിക നിഗമനം. തുടര്‍ന്ന് ബ്ലോക്ക് തടയാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒന്നോ രണ്ടോ ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ആശുപത്രിയുടെ ഭാഗമാണെങ്കിലും ശുചിമുറി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് ആശുപത്രിയിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
TAGS: KARNATAKA | DEATH
SUMMARY: Newborn baby dead body found inside toilet
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…