ബെംഗളൂരു– മൈസൂരു എക്സ്പ്രസ്‌വേയുടെ എൻട്രി, എക്സിറ്റ് കവാടങ്ങൾ പൂട്ടി എൻഎച്ച്എഐ; നാട്ടുകാരുടെ പ്രതിഷേധം ശക്തം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ആക്സസ്-കൺട്രോൾഡ് ഹൈവേയിലെ ബിഡദി, രാമനഗര, ചന്നപട്ടണ എന്നിവിടങ്ങളിലെ താൽക്കാലിക പ്രവേശന, എക്സിറ്റ് പോയിന്റുകൾ അടച്ചുപൂട്ടിയ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എച്ച്‌എ‌ഐ) അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികള്‍. ടോൾ പ്ലാസകൾ മറികടക്കാൻ സർവീസ് റോഡുകൾ ഉപയോഗിക്കുന്നതു മൂലം വരുമാനനഷ്ടമുള്ളതായി ചൂണ്ടിക്കാട്ടിയാണ് എൻഎച്ച്എഐയുടെ നടപടി.
ബിഡദിയിലെ ദാസപ്പനദൊഡ്ഡിയിൽ എക്സ്പ്രസ്‌വേയിൽ പ്രവേശിക്കാനേ അനുമതിയുള്ളൂ. ഇവിടെ നിന്നു സർവീസ് റോഡിലേക്ക് പ്രവേശിക്കാനുള്ള എക്സിറ്റ് കവാടം അടച്ചു. രാമനഗരയിലെ സംഗബസവനദോഡിക്ക് സമീപം സമാനമായ നടപടി നടപ്പിലാക്കുന്നുണ്ട്, മൈസൂരുവിൽ നിന്ന് രാമനഗരയിലേക്ക് പോകുന്ന വാഹനമോടിക്കുന്നവർ ഉപയോഗിക്കുന്ന എക്സിറ്റ് പോയിന്റ് അടയ്ക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

മൂന്നു വര്‍ഷം മുമ്പ് എക്സ്പ്രസ്‌വേ ഗതാഗതത്തിന് തുറന്നപ്പോൾ പ്രദേശവാസികളുടെ ആവശ്യം മാനിച്ചാണ് സർവീസ് റോഡിലേക്ക് കടക്കാൻ താൽക്കാലികമായി എൻട്രി, എക്സിറ്റ് കവാടങ്ങൾ സ്ഥാപിച്ചത്. ബിഡദി, രാമനഗര, ചന്നപട്ടണ എന്നിവിടങ്ങളിലെ താമസക്കാർക്ക് ഇത് ഏറെ പ്രയോജനകരമായിരുന്നു. എന്നാൽ ഇവ ഓരോന്നായി അടച്ചു തുടങ്ങിയതോടെ ആയിരക്കണക്കിന് പ്രതിദിന യാത്രക്കാർ ബുദ്ധിമുട്ടിലായെന്നു പ്രദേശവാസികൾ ആരോപിക്കുന്നു.

SUMMARY: NHAI closes entry and exit gates of Bengaluru-Mysore Expressway; locals protest strongly

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യെലഹങ്കയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ, കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിക്കണം: കേരളസമാജം കര്‍ണാടക

ബെംഗളൂരു: ദേവനഹള്ളി മുതൽ ഹെബ്ബാൾ വരെയുള്ള ബെംഗളൂരു വടക്കൻ മേഖലയിൽ താമസിക്കുന്ന...

ആക്രമണ സാധ്യത, കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍...

ബെംഗളൂരുവിൽ പിതാവിനെ മകന്‍ ഇരുമ്പ് വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തി; നേപ്പാൾ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ...

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിൽ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ...

ഉത്തരഹള്ളി കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം വാർഷിക  പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ലിജേഷ് ജോസ്...

ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലേർപ്പെട്ട കോക്രോച്ച് പാർട്ടി പ്രതിനിധികള്‍...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ക്ഷേത്ര പൂജാരി...

Related Articles

Popular Categories