ബെംഗളൂരു: ബെംഗളൂരു-കോലാർ ഹൈവേയെ ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കാൻ പദ്ധതിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ). ഇതിനായി 18 കിലോമീറ്റർ റോഡ് നിർമ്മിക്കുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു. ആന്ധ്രാപ്രദേശിന്റെ അതിർത്തി പ്രദേശങ്ങളിലേക്കും ചിറ്റൂർ, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള യാത്ര സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും എക്സ്പ്രസ് വേയുടെ നിർമ്മാണം പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുക്കുന്നുണ്ട്. ഇക്കാരണത്താൽ ടോൾ ഫീസ് ഈടാക്കാതെ കർണാടകയ്ക്കുള്ളിലുള്ള എക്സ്പ്രസ് വേയുടെ 68 കിലോമീറ്റർ പാത എൻഎച്ച്‌എഐ അടുത്തിടെ തുറന്നിരുന്നു. നിലവിൽ, ഹോസ്കോട്ടിൽ നിന്ന് കെജിഎഫിലേക്ക് (ബേതമംഗല) യാത്ര ചെയ്യുന്നവർ എക്സ്പ്രസ് വേയുടെ ഈ ഭാഗമാണ് ഉപയോഗിക്കുന്നത്. പ്രധാന ജില്ലാ റോഡുകളും ഗ്രാമ റോഡുകളും നവീകരിച്ച് റോഡ് നിർമ്മിക്കുന്നത് ടോൾ പിരിവ് സുഗമമാക്കാൻ സഹായിക്കുമെന്നാണ് എൻഎച്ച്എഐയുടെ വിലയിരുത്തൽ.
എക്സ്പ്രസ് വേ വാഹനമോടിക്കുന്നവർക്കായി തുറന്നിട്ടിട്ടുണ്ടെങ്കിലും, എൻഡ്-ടു-എൻഡ് കണക്ഷൻ ഇല്ല. നിലവിൽ, ബേതമംഗല എക്സിറ്റ് പോയിന്റിന് ശേഷം വാഹനമോടിക്കുന്നവർ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ഗ്രാമ റോഡുകളാണ് ഉപയോഗിക്കുന്നത്. സുന്ദരപാളയയിൽ നിന്ന് മുൽബാഗൽ ഭാഗത്തേക്ക് എക്സ്പ്രസ് വേയെ എൻഎച്ച് 75 റോഡുമായി (ബെംഗളൂരു-കോലാർ റോഡ്) ബന്ധിപ്പിച്ച് നവീകരിക്കുന്നതും എൻഎച്ച്എഐയുടെ പരിഗണനയിലുണ്ട്. പുതുതായി തുറന്ന എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനമുണ്ട്. ഈ പാതയിൽ പ്രതിദിനം 1,800 മുതൽ 2,000 വരെ വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്.
TAGS: BENGALURU | EXPRESSWAY
SUMMARY: NHAI plans to link Bengaluru-Kolar highway with Chennai expressway
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…