Categories: KERALATOP NEWS

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

മലപ്പുറം: ഇടതു മുന്നണി സ്ഥാനാർഥി എം സ്വരാജും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി വി അൻവറും, ബിജെപി സ്ഥാനാർഥി മോഹൻജോർജും ഇന്ന് നിലമ്പൂരില്‍ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് സ്ഥാനാര്‍ത്ഥി പി വി അൻവര്‍ പത്രിക സമർപ്പിക്കുക. പ്രവർത്തകർക്കൊപ്പം റോഡ് ഷോ നടത്തിയതിന് ശേഷമായിരിക്കും അൻവറിന്‍റെ പത്രികാ സമര്‍പ്പണം. പതിനൊന്നു മണിയോടെ എം സ്വരാജും നിലമ്പൂർ താലൂക്ക് ഓഫീസിലെത്തി പത്രിക നൽകും.

ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എന്‍ഡിഎ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാകും മോഹന്‍ ജോര്‍ജ് നിലമ്പൂര്‍ തഹസില്‍ദാര്‍ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. മുന്‍ കേരള കോണ്‍ഗ്രസ് നേതാവായ മോഹന്‍ ജോര്‍ജ് ഇന്നലെയാണ് ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചത്.

യുഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്‍റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വൈകുന്നേരം നാലുമണിക്ക് നിലമ്പൂർ കോടതിപ്പടിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പി.വി അൻവർ കൂടി മത്സരരംഗത്തേക്ക് എത്തിയതോടെ സമീപകാലത്ത് രാഷ്ട്രീയ കേരളം കണ്ട വലിയ ഉപതിരഞ്ഞെടുപ്പ് പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നത്. നാമനിർദേശ പത്രികകൾ സമർപ്പിക്കപ്പെടുന്നതോടെ പ്രചാരണ രംഗവും സജീവമാകും

Savre Digital

Recent Posts

പോലീസിന്‍റെ വാഹന പരിശോധനക്കിടെ താമരശേരി ചുരത്തിൽ നിന്നും യുവാവ് താഴേക്ക് ചാടി; തെരച്ചിൽ തുടരുന്നു

വയനാട്: താമരശേരി ചുരത്തിന് സമീപം പോലീസ്‌ വാഹന പരിശോധന നടത്തവെ കാറിലെത്തിയ യുവാവ് മുകളിൽ നിന്ന് താഴേക്ക് ചാടി. വൈത്തിരി…

1 hour ago

അശ്ലീലതയുടെ അതിപ്രസരം; 24 ഒടിടി ആപ്ലിക്കേഷനുകൾ നിരോധിച്ച് കേന്ദ്രം

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിനെത്തുടർന്ന് ഇരുപതിലധികം ഒടിടി ആപ്ലിക്കേഷനുകൾ നിരോധിക്കാൻ ഉത്തരവിട്ടതായി കേന്ദ്രസർക്കാർ അറിയിച്ചു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതടക്കമുള്ള…

1 hour ago

ഗോവിന്ദച്ചാമി ജയിൽ ചാടാൻ നടത്തിയത് വൻ തയ്യാറെടുപ്പുകൾ; 20 ദിവസത്തോളം നീണ്ട ആസൂത്രണം, ചോറ് ഒഴിവാക്കി ശരീരഭാരം കുറച്ചു

കണ്ണൂർ: സൗമ്യ കൊലകേസിലെ പ്രതിയും കൊടുംകുറ്റവാളിയുമായ ​ഗോവിന്ദച്ചാമി ജയിൽ ചാടാൻ നടത്തിയത് വൻ തയ്യാറെടുപ്പുകൾ. 20 ദിവസത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ്…

2 hours ago

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 360 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ്…

3 hours ago

വയനാട്ടിൽ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു

സുൽത്താൻബത്തേരി: വയനാട് കരിങ്കണ്ണിക്കുന്നിൽ കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. പൂവന്നിക്കുന്നേൽ അനൂപ് (38), ഷിനു (35) എന്നിവരാണ് മരിച്ചത്. ഇന്ന്…

4 hours ago

കനത്ത മഴ; ബാണസുരസാഗർ ഡാമിലെ ഷട്ടർ ഉയർത്തും

വയനാട്: ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇന്ന് (ജൂലൈ 25) രാവിലെ 10 മുതല്‍ സ്പില്‍വെ ഷട്ടര്‍ 30…

4 hours ago