Categories: KERALATOP NEWS

സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം നാളെ കലവൂരില്‍

ആലപ്പുഴ: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം രണ്ടിന് ആലപ്പുഴ കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. രാവിലെ 8.30 മുതല്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ആരംഭിക്കും. കലവൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പരിപാടികള്‍ അവതരിപ്പിക്കുക. ഒമ്പത് മണിക്ക് നവാഗതരായ കുട്ടികളെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്വീകരിക്കും.

മുഖ്യമന്ത്രിയും അതിഥികളും എത്തുന്നതോടെ പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടക്കും. കുട്ടികളോടൊപ്പമിരുന്നാകും മുഖ്യമന്ത്രിയും അതിഥികളും ദൃശ്യാവിഷ്‌കാരം ആസ്വദിക്കുക. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എം പിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ജില്ലയില്‍ നിന്നുള്ള എം എല്‍ എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിന് ശേഷം 3,000 പേര്‍ക്ക് സദ്യയും ഒരുക്കിയിട്ടുണ്ടെന്ന് ചിത്തരഞ്ജന്‍ പറഞ്ഞു.

 

Savre Digital

Recent Posts

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 14025 രൂപയായി. പവന്…

11 minutes ago

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടം; രണ്ടു മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: രാംനഗര ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശി സുബിൻ…

15 minutes ago

വിവാഹം നടക്കേണ്ട ദിവസം വരന്‍ മരിച്ചു; അസുഖബാധിതനായത് കഴിഞ്ഞദിവസം

എറണാകുളം: തൃപ്പൂണിത്തുറയിൽ വിവാഹ ദിവസം വരൻ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെ (സെയ്ന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ്, കിഴക്കേക്കോട്ട )…

1 hour ago

വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. നാളെ…

1 hour ago

കാട്ടാന ആക്രമണത്തില്‍ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കനക്പുരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം ഉയ്യമ്പള്ളി ഹോബ്ലി  സ്വദേശി ശിവു (53) ആണ് കൊല്ലപ്പെട്ടത്. തോട്ടത്തില്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക്…

2 hours ago

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി. ബെംഗളൂരുവിൽ…

2 hours ago