നിലമ്പൂര്‍ ആര്യാടൻ ഷൗക്കത്തിന്

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില യു.ഡി‍.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വിജയം. 10,792 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ഒമ്പത് വര്‍ഷക്കാലം എല്‍ഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് ഇപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് തിരിച്ചുപിടിച്ചത്. ഷൗക്കത്ത് 69,932 വോട്ടും സ്വരാജ് 59,140 വോട്ടും നേടി.

വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ തന്നെ ആര്യാടൻ ഷൗക്കത്ത് ലീഡ് ഉയർത്തി മുന്നേറിയിരുന്നു. ആദ്യ 12 റൗണ്ട് വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ മാത്രമാണ് ഇടത് സ്ഥാനാര്‍ഥി എം.സ്വരാജിന് മുന്നേറാനായത്. ബാക്കി 11 റൗണ്ടുകളിലും യുഡിഎഫിന്റെയും ഷൗക്കത്തിന്റെയും കുതിപ്പാണ് കണ്ടത്‌. വോട്ടെണ്ണലിന്റെ പകുതി പൂര്‍ത്തിയായപ്പോള്‍തന്നെ അന്‍വറിന്റെ സാന്നിധ്യം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായെന്ന് വിലയിരുത്തലാണ് ഉണ്ടായത്. ഒമ്പത് റൗണ്ട് പൂര്‍ത്താക്കിയപ്പോള്‍ തന്നെ അന്‍വര്‍ പതിനായിരം വോട്ടുകള്‍ നേടിയിരുന്നു.

പി.വി. അൻവർ മൊത്തം 17,873 വോട്ട് പിടിച്ചു. ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 6727 വോട്ട് നേടി നാലാം സ്ഥാനത്തെത്തി. എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നെടുത്തൊടി 1647 വോട്ടും പിടിച്ചു.

2016ല്‍ പി വി അന്‍വറിനോട് നിലമ്പൂരില്‍ പരാജയപ്പെട്ട ആര്യാടന്‍ ഷൗക്കത്ത് അന്‍വര്‍ ഒഴിഞ്ഞ അതേ സീറ്റിലേക്ക് മത്സരിച്ച് കന്നിയംഗമായി നിയമസഭയിലേക്കെത്തുകയാണ്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സിനിമാ രംഗങ്ങളില്‍ സജീവമായ ഷൗക്കത്ത് നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്‌. കെഎസ് യു താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയവേദി മലപ്പുറം ജില്ലാ പ്രസിഡന്റ്, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍, രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘധന്‍ ദേശീയ കണ്‍വീനര്‍, സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.

SUMMARY:  Nilambur by poll results

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

കേരള ഫയര്‍ ഫോഴ്‌സില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; 43,400 തുടക്ക ശമ്പളം; അവസാന തീയതി ഓഗസ്റ്റ് 05

തിരുവനന്തപുരം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി)...

സിക്കിം തുരങ്കപാത മണ്ണിടിച്ചിൽ; മ​ര​ണം എ​ട്ടാ​യി, കാണാതായവരിൽ കോട്ടയം സ്വദേശിയും, രക്ഷാപ്രവർത്തനം തുടരുന്നു

ഗുവാഹട്ടി: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിൽ മ​ര​ണം എ​ട്ടാ​യി. ഒട്ടേറെ പേർ...

വീര്യം ചോരാതെ പാറ്റകൾ; ജന്തർ മന്തറിൽ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര...

ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർഥി സംഗമം

ബെംഗളൂരു: ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസപൂർവ്വ വിദ്യാർഥി സംഗമം...

വൈദ്യുതി തകരാര്‍ ബെംഗളൂരു മെട്രോ ഗ്രീൻ ലൈനില്‍ സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: വൈദ്യുതി തകരാറുമൂലം ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു....

Related Articles

Popular Categories