തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തില്‍ ആയിരുന്നു വിഎസ് അച്യുതാനന്ദൻ. തിരുവനന്തപുരം ബാർട്ടണ്‍ഹില്ലിലെ മകൻ അരുണ്‍കുമാറിന്റെ വീട്ടിലായിരുന്നു അച്യുതാനന്ദൻ വിശ്രമത്തില്‍ കഴിഞ്ഞിരുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. 101 വയസുള്ള അച്യുതാനന്ദന്‍ നിലവില്‍ സിപിഎമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ്.
SUMMARY: Heart attack; VS Achuthanandan hospitalized