മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് ലീഡ് 6000 കടന്നു. 6585 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്കുള്ളത്. എം.സ്വരാജ് രണ്ടാമതും സ്വതന്ത്രസ്ഥാനാര്‍ഥി പി.വി.അന്‍വര്‍ മൂന്നാമതുമാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷൗക്കത്ത്- 44293, സ്വരാജ്-37077, അന്‍വര്‍-12764 എന്നിങ്ങനെയാണ് ഓരോ സ്ഥനാര്‍ഥിക്കും ലഭിച്ച വോട്ടുകള്‍.
ആദ്യ റൗണ്ടിൽ തന്നെ മുന്നേറ്റമാണ് യുഡിഎഫിന് മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കരുത്ത് കാട്ടാൻ യുഡിഎഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല.ആദ്യം വഴിക്കടവിലെ വോട്ടാണ് എണ്ണിയത്. യുഡിഎഫ് ശക്തികേന്ദ്രമായ വഴിക്കടവിൽ പ്രതീക്ഷിച്ച ലീഡ് നേടാൻ ആര്യാടൻ ഷൗക്കത്തിന് കഴിഞ്ഞില്ലെന്നത് തിരിച്ചടിയാണ്. ഇവിടെ 3,000 വോട്ടിന്റെ ലീഡാണ് യുഡിഎഫ് പ്രതീക്ഷിച്ചതെങ്കിലും അത് നേടാൻ സാധിച്ചില്ല. പിവി അൻവർ പിടിച്ച വോട്ടുകളാണ് ആദ്യ റൗണ്ടിൽ യുഡിഎഫ് പ്രതീക്ഷിച്ച മുൻതൂക്കം കുറച്ചതെന്നാണ് വിലയിരുത്തൽ. നിലമ്പൂർ നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്തും കൂടുതൽ വോട്ടർമാരുള്ളതും വഴിക്കടവിലാണ്. മൂത്തേടം, എടക്കര പഞ്ചായത്തുകളിലും യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചു.
SUMMARY: Nilambur Counting of votes is in progress.
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…