കാസറഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് പോലീസ്. യാതൊരു സുരക്ഷാ മുൻകരുതലുകളും ഒരുക്കാതെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഏറ്റവും കുറഞ്ഞ സുരക്ഷാക്രമീകരണങ്ങള്‍ പോലും ഒരുക്കിയിരുന്നില്ലെന്നും അനുമതി തേടിയിരുന്നില്ലെന്നും ജില്ലാ പോലീസ് മേധാവി ഡി ശില്‍പ പറഞ്ഞു. ചെറിയ തോതില്‍ പടക്കങ്ങള്‍ പൊട്ടിക്കാനാണെങ്കിലും നേരത്തെ തന്നെ അനുമതി തേടേണ്ടതുണ്ട്. 100 മീറ്റര്‍ അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്.
പടക്കങ്ങള്‍ സൂക്ഷിച്ച ക്ഷേത്രത്തിന് സമീപത്തെ കലവറയില്‍ നിന്ന് തന്നെയാണ് പടക്കങ്ങള്‍ പൊട്ടിച്ചതും. പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്ത് വെച്ച് തന്നെ പടക്കങ്ങള്‍ പൊട്ടിച്ചതാണ് അപകട കാരണം. ഇവിടെ നിന്ന് ആളുകളെ മാറ്റിനിർത്തിയില്ല. പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
പടക്കങ്ങള്‍ പൊട്ടിക്കുമ്പോൾ പാലിക്കേണ്ട കുറഞ്ഞ സുരക്ഷ പോലും ഒരുക്കിയിരുന്നില്ല. പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കലവറയ്ക്ക് സമീപവും ആളുകള്‍ ഇരുന്നിരുന്നുവെന്നും നിലവില്‍ അലക്ഷ്യമായി പടക്കങ്ങള്‍ കൈകാര്യം ചെയ്തതിന് കേസെടുത്തിട്ടുണ്ടെന്നും ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഡി ശില്‍പ പറഞ്ഞു.
TAGS : KASARAGOD NEWS | FIRE BREAKOUT | POLICE
SUMMARY : Nileswaram accident; The district police chief said that non-compliance with even minimal safety measures is a serious failure
തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ്…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…