Categories: ASSOCIATION NEWS

നൃത്യതരംഗ രണ്ടാമത് സീസണ്‍ നവംബര്‍ 24 ന്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ബെംഗളൂരു: സര്‍ജാപുര മലയാളി സമാജത്തിന്റെ ഓള്‍ കര്‍ണാടക ഡാന്‍സ് മത്സരമായ നൃത്യതരംഗയുടെ രണ്ടാമത് സീസണ്‍ നവംബര്‍ 24 ന് ഞായറാഴ്ച സര്‍ജാപുരക്കടുത്തുള്ള ബിദര്‍ഗുപ്പേയിലുള്ള ബി.ആര്‍.എസ്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഭരതനാട്യം, സെമി ക്ലാസിക്കല്‍, ഇന്ത്യന്‍ ഫോക്ക്, ബോളിവുഡ് തുടങ്ങിയ ഇനങ്ങളിലായാണ് മത്സരം. രാവിലെ 10 ന് മത്സരങ്ങള്‍ ആരംഭിക്കും.

നൃത്ത മത്സരങ്ങളില്‍ ഓരോ ഇനങ്ങളിലും ഒന്നാം സമ്മാനം 15,000 രൂപ, രണ്ടാം സമ്മാനം 10,000, മൂന്നാം സമ്മാനം 5,000 എന്നിങ്ങനെ സമ്മാനമായി നല്‍കും. 15 വയസിനു താഴെയും അതിനു മുകളിലുമുള്ളവര്‍ക്കായി പ്രത്യേക മത്സരങ്ങള്‍ ഉണ്ടായിരിക്കും.

വൈകിട്ട് 6 മണിക്ക് ബെംഗളൂരുവിലെ പ്രശസ്ത കലാ പ്രതിഭകള്‍ അവതരിപ്പിക്കുന്ന ഡാന്‍സ് ഫെസ്റ്റ് നടക്കും. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ഡോക്ടര്‍ രചിതാ രവിയും സംഘവും അവതരിപ്പിക്കുന്ന ‘മോക്ഷ’ എന്ന മോഹിനിയാട്ടം, സുപ്രസിദ്ധ നര്‍ത്തകിയും ഗുരുവുമായ രൂപ രവീന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് ഡ്രാമ ‘ദേവി ദുര്‍ഗ്ഗ’ എന്ന കലാരൂപം, ലോകപ്രശസ്ത നര്‍ത്തകന്‍ നാട്യാചാര്യ മിഥുന്‍ ശ്യാമിന്റെ വൈഷ്ണവി എന്‍സെംബിള്‍ അവതരിപ്പിക്കുന്ന ‘ശ്രീ രാമ വൈഭവം’ എന്ന ഭരതനാട്യ കലാരൂപം എന്നിവ അരങ്ങേറും. തെന്നിന്ത്യന്‍ സിനിമാ സീരിയല്‍ താരവും പ്രശസ്ത നര്‍ത്തകിയുമായ അഞ്ചു അരവിന്ദ് മുഖ്യാതിഥി ആയിരിക്കും.

ഡാന്‍സ് ഫെസ്റ്റ് പ്രവേശനം ടിക്കറ്റ് മുഖേന ആയിരിക്കും. ഡാന്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ നവംബര്‍ 10 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ്: 3,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്കും ഡാന്‍സ് മത്സര രജിസ്‌ട്രേഷന്‍, ഡാന്‍സ് ഫെസ്റ്റ് കൂപ്പണ്‍ എന്നിവക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.: 99169 46857, 80951 00702.

▪️ രജിസ്‌ട്രേഷന്‍ ലിങ്ക് : https://forms.gle/bVqgfuqPX6YUdLkX8
▪️ ഡാന്‍സ് ഫെസ്റ്റ് ടിക്കറ്റ് : https://in.bookmyshow.com/events/nruthya-tharanga-2-0/ET00414717?webview=true

<br>
TAGS : SARJAPURA MALAYALI SAMAJAM | DANCE FEST
SUMMARY : Nruthya Taranga Season 2 November 24; Registration has started

Savre Digital

Recent Posts

ട്യൂഷന് പോയ പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായതായി പരാതി

കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് പയ്യോളിയില്‍ താമസിക്കുന്ന ചാക്കണ്ടി നസീറിന്റെ മകന്‍…

15 minutes ago

വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ച 9 പേര്‍ക്കും അന്ത്യവിശ്രമം; സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി…

2 hours ago

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…

3 hours ago

ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ശ്വാസ തടസ്സവും ദേഹാസ്വാസ്ഥ്യവും; ഒരാള്‍ മരിച്ചു

കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…

4 hours ago

എയര്‍ഇന്ത്യ പൈലറ്റിന്റെ ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി; ഇന്ത്യയിലേക്ക് തിരിച്ചയച്ച്‌ യുഎസ്

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…

4 hours ago

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…

5 hours ago