TOP NEWS

പശ്ചിമ ബം​ഗാളിൽ എസ്‍യുവിയും ട്രക്കും കൂട്ടിയിടിച്ച് ഒമ്പതുപേർ മരിച്ചു

കൊൽക്കത്ത : പശ്ചിമ ബം​ഗാളിൽ വാഹനാപകടത്തില്‍ ഒമ്പതുപേർ മരിച്ചു. പുരുലിയ ജില്ലയിൽ വെള്ളി രാവിലെയായിരുന്നു അപകടം. ജില്ലയിലെ ബലറാംപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നംഷോൾ ഗ്രാമത്തിൽ എൻ‌എച്ച് -18 ൽ രാവിലെ 6.30 ഓടെയാണ് അപകടം ഉണ്ടായത്. ട്രക്കും കാറും ഹൈവേയിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 9 പേരും മരിച്ചതായി പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം.

പുരുലിയയിലെ ബരാബസാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അദബാന ഗ്രാമത്തിൽ നിന്ന് ജാർഖണ്ഡിലെ നിംദിഹ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തിലൈതാൻഡിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ എസ്‌യുവി പൂർണ്ണമായി തകർന്നു. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി വാഹനത്തിലുണ്ടായിരുന്നവരെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും എല്ലാവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അമിതവേ​ഗമാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SUMMARY: Nine killed in SUV-truck collision in West Bengal

NEWS DESK

Recent Posts

സര്‍ക്കാര്‍ ബ്രാൻഡിക്ക് പേരിടാൻ അവസരം; തിരഞ്ഞെടുക്കുന്നവര്‍ക്ക് 10,000 സമ്മാനം

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…

50 minutes ago

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…

2 hours ago

കടുത്തുരുത്തി മുൻ‌ എംഎല്‍എ പി.എം. മാത്യു അന്തരിച്ചു

കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…

2 hours ago

എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…

3 hours ago

ശബരിമല സ്വര്‍ണ മോഷണക്കേസ്: അന്വേഷണസംഘം വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…

4 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…

5 hours ago