ബെംഗളൂരു: വൈദ്യുതാഘാതാമേറ്റ് ഒമ്പത് വയസുകാരൻ മരിച്ചു. തുമകുരു ചിക്കനായകനഹള്ളി താലൂക്കിലെ സോമനഹള്ളിയിൽ തിങ്കളാഴ്ചയാണ് സംഭവം. കുശാൽ ആണ് മരിച്ചത്. രാത്രി വീട്ടിലെ കുളിമുറിയിലേക്ക് പോകുന്നതിനിടെയാണ് കുട്ടിക്ക് ഷോക്കേറ്റത്. കുശാല്‍ കുളിമുറിയിലേക്ക് പോകുന്നതിനിടെ അബദ്ധത്തിൽ നിലത്ത് കിടന്നിരുന്ന വൈദ്യുതി വയറിൽ ചവിട്ടുകയായിരുന്നു.
ഷോക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പലതവണ പരാതിപ്പെട്ടിട്ടും ബെസ്കോം അധികൃതര്‍ വൈദ്യുതി ലൈനുകള്‍ ശരിയാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് മഹേഷ് ആരോപിച്ചു. മകന്റെ മരണത്തിൽ ബെസ്കോം ജീവനക്കാരാണ് ഉത്തരവാദികൾ എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മഹേഷിന്റെ പരാതിയിൽ ചിക്കനായകനഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
TAGS: KARNATAKA | DEATH
SUMMARY: 9-year-old boy dies after electrocution
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എസ്.ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും…
മലപ്പുറം: മാനസിക വൈകല്യമുള്ള 23കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവി രുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടി.…
ന്യൂഡല്‍ഹി: ഐഎസ്‌ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ…
തിരുവനന്തപുരം: ഐഎഫ്‌എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട്…
തിരുവനന്തപുരം: ഒരു ലക്ഷം രൂപ കടന്നിട്ടും പിന്നോട്ട് ഇറങ്ങാതെ സ്വര്‍ണം. രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്നും വില വര്‍ധിച്ചു. ഇന്ന്…
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. ഇരുവരും കൊല്ലം വിജിലന്‍സ്…