വടകരയില്‍ വാഹനമിടിച്ച് വയോധിക മരിക്കുകയും 9 വയസുകാരി ഒരുവർഷമായി കോമയിലുമായ സംഭവത്തില്‍ പ്രതി ഷജീല്‍ പിടിയില്‍. ഇയാളെ പിടികൂടാന്‍ നേരത്തെ ലുക്ക്‌ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. അങ്ങനെയാണ് വിദേശത്തുനിന്നു കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഷെജിലിനെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ചത്. ഇനി വടകര പോലിസിന് കൈമാറും.
2024 ഫെബ്രുവരി 17ന് വടകര ചോറോട് നടന്ന അപകടത്തില്‍ കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശികളായ സുധീറിന്റയും സ്മിതയുടേയും മകള്‍ ദൃശാനയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തിരുന്നു. ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോമ അവസ്ഥയില്‍ തുടരുകയാണ് 9 വയസ്സുകാരി ദൃശാന. ഇവരെ ഇടിച്ചിട്ട വാഹനം മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഡിസംബറിലാണു കണ്ടെത്തിയത്.
TAGS : LATEST NEWS
SUMMARY : Nine-year-old girl comatose after being hit by a car: Accused arrested
കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന്…
കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഇന്നലെ കുറഞ്ഞ സ്വർണത്തിനാണ് ഇന്ന് വൻ വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 1,400 രൂപയാണ്…