LATEST NEWS

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുത്തു. പത്താം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

സാമ്രാട്ട് ചൗധരിയും വിജയ്കുമാർ സിൻഹയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയില്‍ നിന്ന് 14 പേരും ജെഡിയു വില്‍ നിന്ന് എട്ടുപേരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇന്നലെ ചേർന്ന എൻഡിഎ യോഗത്തില്‍ നിതീഷ് കുമാറിനെ മുന്നണി നേതാവായി തെരഞ്ഞെടുത്തിരുന്നു. സാമ്രാട്ട് ചൗധരിയാണ് ബിജെപിയുടെ പാർലമെന്ററി പാർട്ടി നേതാവ്. 243 അംഗ നിയമസഭയില്‍ 202 സീറ്റാണ് എൻഡിഎ നേടിയത്. ഇന്ത്യ സഖ്യത്തിന് 35 സീറ്റാണ് ലഭിച്ചത്. 89 സീറ്റുള്ള ബിജെപിയാണ് വലിയ ഒറ്റകക്ഷിയായി.

SUMMARY: Nitish Kumar sworn in as Bihar Chief Minister

NEWS BUREAU

Recent Posts

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം ആശങ്കാജനകമായ നിലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മോശം വായു ഗുണനിലവാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഗുരുതര ആരോഗ്യബാധകള്‍…

36 minutes ago

തദ്ദേശ പോര്; മുൻ എംഎല്‍എ അനില്‍ അക്കര മത്സരരംഗത്ത്

തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…

2 hours ago

കരിപ്പൂര്‍ സ്വര്‍ണവേട്ട; പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍

കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത്…

3 hours ago

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന്…

4 hours ago

മുഖ്യമന്ത്രിയെ കൊലപ്പെടുത്തണമെന്ന ആഹ്വാനം: ടീനാ ജോസിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സുപ്രീംകോടതി…

4 hours ago

വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കാണാതായ സംഭവം: തിരച്ചില്‍ ഊര്‍ജിതം

വയനാട്: വയനാട് അട്ടമല ഏറാട്ടുകുണ്ട് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ,…

6 hours ago