പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായി പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാവേലിക്കര സ്‍പെഷൽ സബ് ജയിലിൽ. ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളിയതോടെയാണ് രാഹുൽ അഴിക്കുള്ളിലായത്. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക അന്വേഷ സംഘം രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡിഎന്‍എ സാമ്പിള്‍ പരിശോധിച്ചു.
കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും. നാളെയാകും അപേക്ഷ നല്‍കുക. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ രാഹുല്‍ ആവര്‍ത്തിച്ച് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ ഹാബിച്വല്‍ ഒഫന്ററാണ് എന്നുമുള്‍പ്പെടെ ഗുരുതര പരാമര്‍ശമാണ് പോലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്
ഇന്ന് പുലർച്ചെ 12.30ഓടെ പാലക്കാട് നിന്നാണ് രാഹുലിനെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്ന് വീഡിയോ കോൾ വഴി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി.രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗക്കേസിൽ ഹൈകോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ ബലാത്സംഗക്കേസിൽ വിചാരണ കോടതി ജനുവരി 21വരെ മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മൂന്നാമത്തെ പരാതി പോലീസിന് ലഭിച്ചത്.
SUMMARY: No bail; Rahul Mangkootatil in jail, remanded for 14 days
ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍…
കൊച്ചി: ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാൻ പ്രത്യേകനിയമം വേണമെന്ന് ഹൈക്കോടതി. ദേവസ്വം മാനുവല്‍ പ്രകാരമുള്ള തെറ്റ് ചെയ്തുവെന്നു പറഞ്ഞാല്‍ അത് ക്രിമിനല്‍ കുറ്റമായി…
തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാപൂരമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ നാളെ തിരിതെളിയും. രാവിലെ 10ന് തേക്കിൻകാട് മൈതാനിയിലെ…
ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുകൾ പോലീസ് ഔദ്യോഗികമായി…
കോട്ടയം: ഉഴവൂര്‍ മേലെ അരീക്കരയില്‍ തോക്ക് പൊട്ടി ഒരാള്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്.…
ബെംഗളൂരു: സ്വകാര്യ ഭാഗത്ത് മൊബൈൽ ഫോൺ ഒളിപ്പിച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. തിങ്കളാഴ്ച രാവിലെ തടവുകാരനെ സന്ദർശിക്കാൻ…