ജാമ്യമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിൽ, റിമാന്‍ഡ് 14 ദിവസത്തേക്ക്

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായി പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാവേലിക്കര സ്‍പെഷൽ സബ് ജയിലിൽ. ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളിയതോടെയാണ് രാഹുൽ അഴിക്കുള്ളിലായത്.  പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക അന്വേഷ സംഘം രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡിഎന്‍എ സാമ്പിള്‍ പരിശോധിച്ചു.

കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും. നാളെയാകും അപേക്ഷ നല്‍കുക. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ രാഹുല്‍ ആവര്‍ത്തിച്ച് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ ഹാബിച്വല്‍ ഒഫന്ററാണ് എന്നുമുള്‍പ്പെടെ ഗുരുതര പരാമര്‍ശമാണ് പോലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്

ഇന്ന് പുലർച്ചെ 12.30ഓടെ പാലക്കാട് നിന്നാണ് രാഹുലിനെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്ന് വീഡിയോ കോൾ വഴി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി.രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗക്കേസിൽ ഹൈകോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ ബലാത്സംഗക്കേസിൽ വിചാരണ കോടതി ജനുവരി 21വരെ മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മൂന്നാമത്തെ പരാതി പോലീസിന് ലഭിച്ചത്.
SUMMARY: No bail; Rahul Mangkootatil in jail, remanded for 14 days

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലുലു ഡെയ്‌ലി ജെ.പി. നഗറിൽ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ഏറ്റവും പുതിയ ലുലു ഡെയ്‌ലി സ്റ്റോർ...

തീവ്രവാദ ബന്ധമെന്ന സംശയം; കലബുറഗിയിൽ ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: ഭീകരസംഘടനയുമായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധം പുലർത്തിയെന്ന സംശയത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ...

ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കളുമായി പോയ ടാങ്കറിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറിക്ക് തീപിടിച്ചു....

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 25 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഒക്ടോബർ 25 ന്...

കുഴിയിൽ വീണ് നിയന്ത്രണം വിട്ട കാർ ബസിലിടിച്ചു; മഹാരാഷ്ട്രയിൽ കുട്ടിയുൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പണ്ഡിഭർ-ഖാംഗോൺ...

പ്രകാശനം

ചെറുകഥ കല ജി. കെ "ഒന്നും വെറുതെ ആവില്ല" ഒരിക്കൽ ഒരു ഫേസ്ബുക്ക് സുഹൃത്ത്...

‘നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവൻ, ആ കുടുംബങ്ങളെ സഹായിക്കും’: പ്രതികരണവുമായി നൂഹ സജീവ്

കൊച്ചി: നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍...

ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വിൽപ്പന: ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാനുള്ള നീക്കം വിവാദമായതോടെ ഇടപെട്ട് മുഖ്യമന്ത്രി...

Related Articles

Popular Categories