ന്യൂഡല്‍ഹി: മുൻകൂട്ടി ബുക്ക് ചെയ്ത തീവണ്ടി ടിക്കറ്റിലെ യാത്രാ തിയതി ഓൺലൈനായി മാറ്റുന്നതിനുള്ള സൗകര്യം ജനുവരിമുതൽ നടപ്പാകുമെന്ന് റെയിൽവേ അടുത്തിടെ അറിയിച്ചിരുന്നു. ഇത് പ്രകാരം ടിക്കറ്റ് റദ്ദാക്കാതെത്തന്നെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിയെടുക്കാം. യാത്രാ തീയതി മാറ്റുന്നതിന് ടിക്കറ്റ് റദ്ദാക്കി പുതിയ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന നിലവിലുള്ള കടമ്പ ഇതോടെ ഒഴിവാകും എന്നതാണ് ഇതിലുള്ള പ്രയോജനം. ഈ സംവിധാനത്തിന്‍റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കണ്‍ഫേം ആയ ടിക്കറ്റുകളുടെ യാത്രാതീയതി മാറ്റുമ്പോള്‍ കാന്‍സലേഷന്‍ ചാര്‍ജ് നല്‍കേണ്ടതില്ലെന്ന് റെയിൽവേ വ്യക്തമാക്കുന്നു. സീറ്റ് ലഭ്യതയും ടിക്കറ്റ് ചാര്‍ജും പരിഗണിച്ചായിരിക്കും പുതിയ യാത്രാ തീയതി തിരഞ്ഞെടുക്കാനാകുക. ആദ്യം ബുക്ക് ചെയ്ത ടിക്കറ്റിനേക്കാള്‍ കൂടുതലാണ് പുതുതായി ലഭിക്കുന്ന ടിക്കറ്റിന്റെ നിരക്കെങ്കില്‍ കൂടുതലായിവരുന്ന തുക നല്‍കണം. ആദ്യത്തേതിനേക്കാള്‍ കുറവാണെങ്കില്‍ ബാക്കി തുക മടക്കി കിട്ടില്ല.
പതിവ് യാത്രക്കാർക്കും അവസാന നിമിഷം യാത്ര മാറ്റേണ്ടിവരുന്നവർക്കുമാണ് പുതിയ സംവിധാനം ഏറ്റവുംകൂടുതൽ പ്രയോജനം ചെയ്യുക. നിലവിൽ തീവണ്ടി പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർവരെ മുൻപാണെങ്കിൽ നിരക്കിന്റെ 25 ശതമാനം യാത്രക്കാരന് നഷ്ടമാകും. തീവണ്ടി പുറപ്പെടുന്നതിന് 12 മുതൽ നാല് മണിക്കൂർവരെ മുൻപാണെങ്കിൽ 50 ശതമാനംവരെ നഷ്ടമണ്ടാകും. ചാർട്ട് പ്രസിദ്ധീകരിച്ച ശേഷമാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ പണം തിരികെ ലഭിക്കുകയുമില്ല.
SUMMARY: No cancellation fee when changing train travel dates
തൃശൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായി. ഏഴ് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പ്രകാരം 75.85…
കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ.എല്‍…
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ്…
ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം…
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ സമയ പരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ…
ചെന്നൈ: തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു.…