ട്രെയില്‍ യാത്രാ തീയതി മാറ്റല്‍; കാന്‍സലേഷന്‍ ഫീസ് ഈടാക്കില്ലെന്ന് റെയില്‍വേ

ന്യൂഡല്‍ഹി: മുൻകൂട്ടി ബുക്ക് ചെയ്ത തീവണ്ടി ടിക്കറ്റിലെ യാത്രാ തിയതി ഓൺലൈനായി മാറ്റുന്നതിനുള്ള സൗകര്യം ജനുവരിമുതൽ നടപ്പാകുമെന്ന് റെയിൽവേ അടുത്തിടെ അറിയിച്ചിരുന്നു. ഇത് പ്രകാരം ടിക്കറ്റ് റദ്ദാക്കാതെത്തന്നെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിയെടുക്കാം. യാത്രാ തീയതി മാറ്റുന്നതിന് ടിക്കറ്റ് റദ്ദാക്കി പുതിയ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന നിലവിലുള്ള കടമ്പ ഇതോടെ ഒഴിവാകും എന്നതാണ് ഇതിലുള്ള പ്രയോജനം. ഈ സംവിധാനത്തിന്‍റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കണ്‍ഫേം ആയ ടിക്കറ്റുകളുടെ യാത്രാതീയതി മാറ്റുമ്പോള്‍ കാന്‍സലേഷന്‍ ചാര്‍ജ് നല്‍കേണ്ടതില്ലെന്ന് റെയിൽവേ വ്യക്തമാക്കുന്നു. സീറ്റ് ലഭ്യതയും ടിക്കറ്റ് ചാര്‍ജും പരിഗണിച്ചായിരിക്കും പുതിയ യാത്രാ തീയതി തിരഞ്ഞെടുക്കാനാകുക. ആദ്യം ബുക്ക് ചെയ്ത ടിക്കറ്റിനേക്കാള്‍ കൂടുതലാണ് പുതുതായി ലഭിക്കുന്ന ടിക്കറ്റിന്റെ നിരക്കെങ്കില്‍ കൂടുതലായിവരുന്ന തുക നല്‍കണം. ആദ്യത്തേതിനേക്കാള്‍ കുറവാണെങ്കില്‍ ബാക്കി തുക മടക്കി കിട്ടില്ല.

പതിവ് യാത്രക്കാർക്കും അവസാന നിമിഷം യാത്ര മാറ്റേണ്ടിവരുന്നവർക്കുമാണ് പുതിയ സംവിധാനം ഏറ്റവുംകൂടുതൽ പ്രയോജനം ചെയ്യുക. നിലവിൽ തീവണ്ടി പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർവരെ മുൻപാണെങ്കിൽ നിരക്കിന്റെ 25 ശതമാനം യാത്രക്കാരന് നഷ്ടമാകും. തീവണ്ടി പുറപ്പെടുന്നതിന് 12 മുതൽ നാല് മണിക്കൂർവരെ മുൻപാണെങ്കിൽ 50 ശതമാനംവരെ നഷ്ടമണ്ടാകും. ചാർട്ട് പ്രസിദ്ധീകരിച്ച ശേഷമാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ പണം തിരികെ ലഭിക്കുകയുമില്ല.
SUMMARY: No cancellation fee when changing train travel dates

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി...

ഏഷ്യന്‍ ഗെയിംസ്; സ്‌ക്വാഷില്‍ ഇന്ത്യക്കായി വെള്ളി നേടി അഭയ് സിങ്

നഗോയ: ഏഷ്യൻ ഗെയിംസ് 2026-ല്‍ ഇന്ത്യക്ക് വേണ്ടി സ്ക്വാഷില്‍ വെള്ളി മെഡല്‍...

നേപ്പാളില്‍ ദുരിതംവിതച്ച്‌ വീണ്ടും ഹിമപാതം; 10 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഹിമപാതം. മനാങ് ജില്ലയിലുള്ള നർ ഫു മേഖലയിലെ...

ചരിത്രനേട്ടം കുറിച്ച്‌ ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എല്‍എൻജി ട്രെയിൻ പുറത്തിറക്കി

ഗുജറാത്ത്: ഇന്ത്യൻ റെയില്‍വേ ചരിത്രത്തിലെ നിർണായകമായ മറ്റൊരു ചുവടുവെപ്പായി രാജ്യത്തെ ആദ്യ...

കെ.സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ സി വേണുഗോപാലിന് എതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ്...

അധ്യായം 53 📖 രാഷ്ട്രമീമാംസ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 2013...

അധ്യായം 52 📖 രാജകാരണി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1992ൽ...

സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, തനിക്കെതിരെ എഐ ചിത്രം ഉപയോഗിച്ച്‌ പ്രചാരണം; മന്ത്രി കെ എം ഷാജി

കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി....

Related Articles

Popular Categories