LATEST NEWS

ശ്രദ്ധിക്കണേ…. ചെറിയ പണമിടപാടുകള്‍ക്ക് ഇനി എസ്.എം.എസ് വരില്ല

മുംബൈ: യു.പി.ഐയില്‍ ഒരു രൂപയുടെ ഇടപാട് നടത്തിയാല്‍ പോലും മൊബൈല്‍ ഫോണില്‍ എസ്.എം.എസ് വരുന്ന കാലമാണിത്. എന്നാല്‍, ഇനി ചെറിയ പണമിടപാടുകള്‍ക്ക് എസ്.എം.എസ് അയക്കുന്നത് നിര്‍ത്താനുള്ള പദ്ധതിയിലാണ് ബാങ്കുകള്‍. അതായത് 100 രൂപയില്‍ കുറഞ്ഞ തുകയുടെ ഇടപാട് നടത്തിയാല്‍ എസ്.എം.എസ് അയക്കുന്നത് ഒഴിവാക്കാന്‍ അനുവദിക്കണമെന്ന് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു.

യു.പി.ഐ ഇടപാട് ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഒരു രൂപയുടെ ഇടപാടിന് പോലും നോട്ടിഫിക്കേഷന്‍ വരുന്നത് കാരണം വന്‍തുകയുടെ ഇടപാടിനുള്ള എസ്.എം.എസ് അലര്‍ട്ട് ഉപഭോക്താക്കള്‍ അറിയാതെ പോകുകയാണെന്നാണ് ബാങ്കുകള്‍ പറയുന്നത്. പൊതുമേഖല, സ്വകാര്യ ബാങ്കുകളുടെ പ്രതിനിധികള്‍ കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സംയുക്ത തീരുമാനമെടുത്തത്. തുടര്‍ന്ന്, സാമ്പത്തിക തട്ടിപ്പുകള്‍ തടയാനുള്ള ചില മാര്‍ഗനിര്‍ദേശങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി ഒരു പട്ടിക ആര്‍.ബി.ഐക്ക് സമര്‍പ്പിച്ചു. ഇനി ഇക്കാര്യത്തില്‍ ആര്‍.ബി.ഐയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതേസമയം, എസ്.എം.എസ് നിര്‍ത്തലാക്കുന്നതിന് മുമ്പ് ബാങ്കുകള്‍ ഉപഭോക്താക്കളുടെ അനുമതി തേടുമെന്ന് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ ആര്‍.ബി.ഐ നിയമപ്രകാരം പണമിടപാട് നടത്തിയാല്‍ ഉപഭോക്താവിന് എസ്.എം.എസ് അലര്‍ട്ട് അയക്കണം. എന്നാല്‍, എസ്.എം.എസ് അലര്‍ട്ട് ഒഴിവാക്കാന്‍ ഉപഭോക്താവിന് സൗകര്യമുണ്ട്. ഒരു എസ്.എം.എസ് അയക്കാന്‍ 20 പൈസയാണ് ബാങ്കിന് ചെലവ്. ഈ ചെലവ് ഉപഭോക്താവില്‍നിന്ന് ഈടാക്കുകയാണ് ചെയ്യുന്നത്. അതേസമയം, ഇ -മെയില്‍ അലര്‍ട്ടുകള്‍ സൗജന്യമാണ്. സെപ്റ്റംബറിലെ കണക്ക് പ്രകാരം 1,963.34 കോടി യു.പി.ഐ ഇടപാടാണ് രാജ്യത്ത് നടന്നത്.
SUMMARY: No more SMS for small money transactions

WEB DESK

Recent Posts

സത്യൻ ചലച്ചിത്ര പുരസ്കാരം നടി ഉർവശിക്ക്

തിരുവനന്തപുരം: കേരള കൾച്ചറൽ ഫോറത്തിന്റെ ‘സത്യൻ ചലച്ചിത്ര പുരസ്‌കാരം’ നടി ഉർവശിക്ക്. മലയാള സിനിമയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.…

26 minutes ago

സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടൽ; ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു

ന്യൂദൽഹി: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയിലെ (എൽഒസി) ഒരു നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.…

41 minutes ago

മംഗളൂരു വിമാനത്താവളത്തില്‍ കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍

ബെംഗളൂരു: മുംബൈയില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ യാത്രക്കാരണെ 500 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 6.10…

1 hour ago

കാരുണ്യ നോർക്ക അംഗത്വ കാർഡ് ക്യാമ്പ് നടത്തി

ബെംഗളൂരു: കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് നോര്‍ക്ക റൂട്ട്സുമായി സഹകരിച്ച് നോർക്ക ആരോഗ്യ ഇൻഷുറൻസ് അംഗത്വ ക്യാമ്പ് നടത്തി. നോർക്ക…

1 hour ago

ഡോക്ടര്‍മാര്‍ക്ക് ഉന്നത പഠനത്തിന് പോകണോ, പുതിയ മാനദണ്ഡങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഉന്നത പഠനത്തിന് പോകന്‍ പുതിയ മാനദണ്ഡങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. ഉന്നത പഠനത്തിനും സൂപ്പര്‍…

2 hours ago

വഴിയോര ഭക്ഷണശാലയില്‍ നിന്ന് തിളച്ച എണ്ണ ദേഹത്ത് മറിഞ്ഞ് പൊള്ളലേറ്റ് നാലു വയസുകാരന്‍ മരിച്ചു

ബെംഗളൂരു: മൈസൂരുവില്‍ എന്‍ആര്‍ മൊഹല്ലയിലെ തെരുവ് ഭക്ഷണശാലയില്‍ നിന്ന് തിളച്ച എണ്ണ ദേഹത്ത് മറിഞ്ഞ് നാലു വയസുകാരന്‍ മരിച്ചു. മൈസൂരിലെ…

2 hours ago