Categories: KERALATOP NEWS

ആശാമാരുമായി ഇനിയൊരു ചര്‍ച്ചയിക്കില്ല: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവർക്കർമാരുമായി ഇനി ചർച്ച നടത്തേണ്ട കാര്യമില്ലെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ആശാമാർക്ക് പറയാനുളളത് എല്ലാം കേട്ടു. കമ്മിറ്റി തീരുമാനവുമായി ഇനി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആശാമാർ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാതെ നില്‍ക്കുന്നതിനാല്‍ അവരുമായി ഇനി ചർച്ചയ്ക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

എന്നാല്‍ 3000 രൂപയെങ്കിലും ശമ്പളം വർധിപ്പിക്കണെന്ന ആവശ്യം പോലും സർക്കാർ പരിഗണിച്ചില്ലെന്നാണ് ആശാമാർ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച ആരോഗ്യമന്ത്രിയുമായുളള മൂന്നാം വട്ട ചർച്ചയില്‍ സർക്കാർ നിലപാടിനൊപ്പം നിന്ന ട്രേഡ് യൂണിയനുകളുമായി ഇനി യോജിച്ച്‌ സമരത്തിനില്ലെന്ന നിലപാടിലാണ് ആശാമാർ. സമരക്കാരുടെ ആവശ്യങ്ങള്‍ പഠിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാം എന്ന നിർദേശമാണ് സർക്കാർ മുന്നോട്ട് വച്ചത്.

എന്നാല്‍ ഓണറേറിയവും പെൻഷനും നല്‍കാൻ സർക്കാർ തീരുമാനിച്ചാല്‍ മതിയെന്നും അതിന് കമ്മിറ്റിയുടെ ആവശ്യ മില്ലെന്നുമായിരുന്നു സമരസമിതിയുടെ നിലപാട്. വിവിധ ട്രേഡ് യൂണിയനുകള്‍ ഒന്നിച്ചുള്ള സമരത്തിന് ഇനി തങ്ങളില്ലെന്ന് സമരസമിതി വ്യക്തമാക്കി. ആശാ വർക്കർമാർ നടത്തുന്ന സമരം 54-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരാഹാര സമരം പതിനഞ്ചാം ദിവസവും തുടരുകയാണ്.

TAGS : LATEST NEWS
SUMMARY : No more talks with Asha: Minister Veena George

Savre Digital

Recent Posts

ബെംഗളൂരുവിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു

ബെംഗളൂരു: നഗരത്തിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു. അടിസ്ഥാന നിരക്ക് 2 കിലോമീറ്ററിനു 30 രൂപയിൽ നിന്നു 36 രൂപയായി വർധിക്കും.…

15 minutes ago

സംസ്ഥാന പോലീസ് മേധാവിയായി റവഡ ചന്ദ്രശേഖർ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്. ഇന്ന് പുലർച്ചെ ഡൽഹിയിൽ…

17 minutes ago

കോട്ടയത്ത് വാഹനാപകടം; രണ്ടുപേര്‍ മരിച്ചു

കോട്ടയം: കോട്ടയം കോടിമത പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രാത്രി 12 മണിയോടെ പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചാണ്…

24 minutes ago

സംസ്ഥാനത്തെ ഹൈവേകളിൽ എഐ കാമറകൾ സ്ഥാപിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ ഹൈവേകളില്‍ എഐ കാമറകൾ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. കർണാടക ഗതാഗത വകുപ്പാണ് 70 കോടി രൂപയുടെ…

59 minutes ago

കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ദമ്പതിമാർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്പലം വെയിലൂരില്‍ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം.കൊല്ലം പരവൂർ കൂനയിൽ സുലോചനാഭവനിൽ ശ്യാം ശശിധരൻ(58), ഭാര്യ…

1 hour ago

കീമില്‍ കേരളാ സിലബസ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയില്ല; മാർക്ക് ഏകീകരണ ഫോർമുലയ്ക്ക് അംഗീകാരം

തിരുവനന്തപുരം: കേരള സിലബസിലെ കുട്ടികൾ പിന്നാക്കം പോവുന്നെന്ന പരാതിയെത്തുടർന്ന് എൻജിനിയറിംഗ് എൻട്രൻസ് (കീം) റാങ്ക്പട്ടിക തയ്യാറാക്കാൻ നിലവിലുള്ള മാർക്ക് സമീകരണ…

1 hour ago