തിരുവനന്തപുരം: ക്ലാസ് മുറികളില്‍ നിന്ന് ‘പിൻബെഞ്ചുകാർ’ എന്ന സങ്കല്‍പ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഈ സങ്കല്‍പം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികള്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. നമ്മുടെ കുട്ടികളുടെ മികച്ച ഭാവിക്കായി നിങ്ങളുടെ എല്ലാവിധ പിന്തുണയും തേടുന്നു- മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
പ്രിയപ്പെട്ടവരെ,
നമ്മുടെ സ്കൂള്‍ ക്ലാസ് മുറികളില്‍നിന്ന് ‘പിൻബെഞ്ചുകാർ’ എന്നൊരു സങ്കല്‍പ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. ഈ സങ്കല്‍പം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികള്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് നമ്മള്‍ ആലോചിക്കുന്നു. പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. ഈ സമിതിയുടെ നിർദ്ദേശങ്ങള്‍ പരിഗണിച്ച് നമുക്ക് മുന്നോട്ട് പോകാം.
നമ്മുടെ കുട്ടികളുടെ മികച്ച ഭാവിക്കായി നിങ്ങളുടെ എല്ലാവിധ പിന്തുണയും തേടുന്നു.
SUMMARY: No need for ‘backbench’ concept in classrooms; V SHIVANKUTTY
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ്…
ഇംഫാൽ: മണിപ്പൂർ ബിഷ്ണുപൂരിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. അസം റൈഫിൾസിന്റെ വാഹനത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. …
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 98-മത് മഹാസമാധി ദിനാചാരണം സെപ്റ്റംബർ 21ന് അൾസൂരു, മൈലസാന്ദ്ര, എസ് എൻ…
ബെംഗളൂരു: ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു ബൊമ്മനഹള്ളി ഏരിയ പ്രവർത്തക കൺവെൻഷനും കമ്മിറ്റി രൂപവത്കരണവും മടിവാള സേവരി ഹോട്ടലിൽ നടന്നു.…
ഏറ്റുമാനൂര്‍: പുന്നത്തുറയില്‍ നിയന്ത്രണം നഷ്ടമായ ആംബുലന്‍സ് കാറില്‍ ഇടിച്ച് മറിഞ്ഞ് മെയിൽ നഴ്സിന് ദാരുണാന്ത്യം. ഇടുക്കി കാഞ്ചിയാറില്‍നിന്ന് കോട്ടയം മെഡിക്കല്‍…
കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പോലീസ്. ഷൈനിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രേഖപ്പെടുത്തിയത്.…