ക്ലാസ് മുറികളില്‍ ‘പിൻബെഞ്ച്’ സങ്കല്‍പ്പം വേണ്ട; മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ചെന്ന് മന്ത്രി

തിരുവനന്തപുരം: ക്ലാസ് മുറികളില്‍ നിന്ന് ‘പിൻബെഞ്ചുകാർ’ എന്ന സങ്കല്‍പ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഈ സങ്കല്‍പം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികള്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.

പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. നമ്മുടെ കുട്ടികളുടെ മികച്ച ഭാവിക്കായി നിങ്ങളുടെ എല്ലാവിധ പിന്തുണയും തേടുന്നു- മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പ്രിയപ്പെട്ടവരെ,

നമ്മുടെ സ്കൂള്‍ ക്ലാസ് മുറികളില്‍നിന്ന് ‘പിൻബെഞ്ചുകാർ’ എന്നൊരു സങ്കല്‍പ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. ഈ സങ്കല്‍പം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികള്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച്‌ നമ്മള്‍ ആലോചിക്കുന്നു. പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. ഈ സമിതിയുടെ നിർദ്ദേശങ്ങള്‍ പരിഗണിച്ച്‌ നമുക്ക് മുന്നോട്ട് പോകാം.

നമ്മുടെ കുട്ടികളുടെ മികച്ച ഭാവിക്കായി നിങ്ങളുടെ എല്ലാവിധ പിന്തുണയും തേടുന്നു.

SUMMARY: No need for ‘backbench’ concept in classrooms; V SHIVANKUTTY

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ട്രക്കിങ്ങിനിടെ താഴ്ചയിലേക്ക് തള്ളി യുവാവിനെ കൊലപ്പെടുത്തി; പ്രതിശ്രുത വധുവും കാമുകനും പിടിയില്‍

പൂനെ: ട്രക്കിങ്ങിനിടെ യുവാവ് താഴ്ചയിലേക്ക് വീണുമരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ്....

പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; രണ്ടാംഘട്ട പത്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷണ്‍ ബഹുമതി മലയാളത്തിന്റെ പ്രിയതാരം...

പാലക്കാട് കെഎസ്‌ആര്‍ടിസി ബസ് മോഷണം: പ്രതി പിടിയില്‍

പാലക്കാട്: പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ബസ് മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ...

കേരളസമാജം കര്‍ണാടക പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം കര്‍ണാടകയുടെ നേതൃത്വത്തില്‍ മാവള്ളിപുര ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ മുഴുവന്‍...

കേരളസമാജം ദൂരവാണി നഗര്‍ ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ദൂരവാണി നഗറിന്റെ 69-ാം വാർഷികം പൊതുയോഗം തിരഞ്ഞെടുത്ത 2026-27...

ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിലെ സ്‌ഫോടനം; മരിച്ചവരില്‍ മലയാളിയും

കോഴിക്കോട്: ഖത്തറിലെ ഗ്യാസ് പ്ലാന്റില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പ്ലാന്റ്...

കാഫിര്‍ സ്‌ക്രീൻ ഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യമില്ല

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ...

Related Articles

Popular Categories