ബെംഗളൂരു: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ വർധിപ്പിക്കില്ലെന്ന് ഊർജ വകുപ്പ് മന്ത്രി കെ.ജെ. ജോർജ്. വൈദ്യുതി നിരക്ക് പരിഷ്‌കരിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനോട് (കെഇആർസി) വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ബെസ്കോം ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
നിരക്ക് പരിഷ്കരണം പതിവ് പ്രക്രിയയാണ്. നിരക്ക് വർധിപ്പിക്കാൻ വൈദ്യുതി വിതരണ കമ്പനികൾ (എസ്കോം) കെഇആർസിക്ക് നിർദേശം സമർപ്പിച്ചിരുന്നു. യുണിറ്റിന് 37 പൈസയാണ് വർധിപ്പിക്കാൻ നിർദേശിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധന ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
TAGS: KARNATAKA | POWER TARIFF
SUMMARY: Nothing has been finalised yet, says Karnataka Energy Minister on power tariff revision speculations
ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിർമാണ ശാലയില്‍ സ്ഫോടനം. അപകടത്തില്‍ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍…
കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസാണ്…
കണ്ണൂർ: ആണ്‍ സുഹൃത്തിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. ആണ്‍ സുഹൃത്തിനായി പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച്ച…
ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന്‍ വില 72000 കടന്നു. ജൂണ്‍…
വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു.…