ഹോട്ടലുകൾക്കായുള്ള ചെക്ക്-ഇൻ പോളിസിയിൽ മാറ്റം വരുത്തി പ്രമുഖ ട്രാവൽ ആൻഡ് ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ. അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഇനിമുതൽ ഓയോയിൽ ചെക്ക്- ഇൻ ചെയ്യാൻ കഴിയില്ല. ഉത്തർപ്രദേശിലെ മീററ്റിലാണ് പുതിയ പോളിസി ആദ്യം പ്രാബല്യത്തിലായിട്ടുള്ളത്.
കമ്പനിയുടെ പുതിയ നയമനുസരിച്ച് റൂമുകൾ ഓൺലൈനായി ബുക്ക് ചെയ്താലും ചെക്ക്-ഇൻ സമയത്ത് റൂമെടുക്കുന്നവർ ഇവരുടെ ബന്ധം വ്യക്തമാക്കുന്ന സാധുവായ തെളിവ് ഹാജരാക്കണം. ജനങ്ങളുടെ നിർദേശം പരിഗണിച്ചാണ് പുതിയ നപാടിയെന്ന് കമ്പനി വിശദീകരിച്ചു. ഭാവിയിൽ കൂടുതൽ നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് തീരുമാനം.
ഓയോ റൂമുകളെപ്പറ്റി ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണ മാറ്റുന്നതിനും കുടുംബങ്ങൾ, വിദ്യാർഥികൾ, ബിസിനസ് യാത്രക്കാർ, തീർത്ഥാടകർ, തുടങ്ങിയവർക്ക് സുരക്ഷിതവും വിശ്വസനീയവുമായ താമസ സൗകര്യം നൽകുകയുമാണ് കമ്പനിയുടെ ലക്ഷ്യം.
TAGS: NATIONAL | OYO ROOM
SUMMARY: No Room For Unmarried Couples, OYO Changes Check-In Rules
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ശബരിമല സ്വർണപാളി കേസ്…
തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 19 സിനിമകള്‍ക്ക് വിലക്ക്. പലസ്തീന്‍ വിഷയം പ്രമേയമായുള്ള ചിത്രങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ…
ചേർത്തല: സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷിന്റെയും സുബിയുടെയും മകൻ…
ബെംഗളൂരു: കേളി ബെംഗളൂരു വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പായസറാണി മത്സരം സംഘടിപ്പിച്ചു. 17 - ഓളം വിത്യസ്ത രുചികളോടെയുള്ള പായസ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാര്‍ത്ഥം നടത്തിയ ഒൻപതാമത് മലയാള കവിതാരചന മത്സരത്തിന്റെ…
കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചു. കൊല്ലം ചാത്തനാംകുളം എംഎസ്‌എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.…