ബെംഗളൂരു: ബെംഗളൂരുവിൽ സീരിയൽ കില്ലർ ഉണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റാണെന്ന് സ്ഥിരീകരിച്ച് സിറ്റി പോലീസ്. ഇന്ദിരാനഗറിൽ സീരിയൽ കില്ലർ ഉണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ ഞായറാഴ്ച സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. പ്രദേശത്ത് നാല് പേർക്ക് നേരെ നടന്ന കൊലപാതക ശ്രമമാണ് ഇതിന് കാരണം. എന്നാൽ പ്രചരിക്കുന്നത് വെറും അഭ്യൂഹം മാത്രമാണെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.
ശനിയാഴ്ച ഇന്ദിരാനഗറിൽ നാല് പേർക്കെതിരെ വധശ്രമം ഉണ്ടായിരുന്നു. ഇതേതുടർന്ന് പ്രദേശവാശിയായ യുവാവ് ആണ് സമൂഹമാധ്യമങ്ങളിൽ സീരിയൽ കില്ലർ ബെംഗളൂരുവിലുണ്ടെന്ന് തെറ്റായ സന്ദേശം പ്രചരിപ്പിച്ചത്. കൃത്യം ചെയ്തത് ഒരാൾ തന്നെയാണെന്നും, സുഹൃത്തുക്കൾ തമ്മിൽ മദ്യപിച്ചുണ്ടായ വഴക്ക് ആക്രമണത്തിൽ കലാശിക്കുകയായിരുന്നുവെന്നും ഈസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ഡി. ദേവരാജ പറഞ്ഞു.
പ്രതിയെ പിടികൂടാനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. പരുക്കേറ്റ നാല് പേരും ചികിത്സയിലാണ്. ഇവരുടെ നില അതീവഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ ഇന്ദിരാനഗർ പോലീസ് കേസെടുത്തിട്ടുണ്ട്.
TAGS: SERIAL KILLER
SUMMARY: Bengaluru cops dismiss Indiranagar serial killer rumours, say rowdy sheeter stabbed four
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ…
പാറ്റ്ന: ബിഹാറിന്റെ ചുക്കാന്‍ നിതീഷ് കുമാറിന് തന്നെ. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി…
ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…
ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…