ഒസ്ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. ‘വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നല്‍കുന്നത്’, എന്ന് നൊബേല്‍ കമ്മിറ്റി അറിയിച്ചു.
വളര്‍ന്നുവരുന്ന അന്ധകാരത്തിനിടയില്‍ ജനാധിപത്യത്തിന്റെ ദീപശിഖ അണയാതെ കാക്കുന്ന, ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ വക്താവിനാണ് 2025-ലെ പുരസ്‌കാരമെന്നും നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിരാശ നല്‍കുന്നതാണ് ഈ പ്രഖ്യാപനം. സമാധാന നൊബേലിന് തന്റെയത്ര അര്‍ഹത മറ്റാര്‍ക്കുമില്ലെന്ന വാദം ട്രംപ് നിരന്തരം ആവര്‍ത്തിച്ചിരുന്നു.
SUMMARY: Nobel Peace Prize goes to Maria Corina Machado
ബെംഗളൂരു: ബെംഗളൂരു നെലമംഗലയ്ക്ക് സമീപം തമ്മേനഹള്ളിയില്‍ കോളേജ് വിദ്യാർഥിനിയെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ കോളജിലെ അവസാന…
കൊച്ചി: ലൈംഗിക പീഡന ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തന്റേതെന്ന പേരില്‍ പുറത്തുവന്ന പുതിയ ശബ്ദരേഖയുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ നവംബര്‍ 30 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി…
ന്യൂഡല്‍ഹി: കണ്ണൂരില്‍നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ അതിശക്തമായ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടർന്നാണിത്.…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിസംബർ 12 മുതൽ 19 വരെ നടക്കുന്ന 30-ാമത് ഐഎഫ്എഫ്കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ 25 നു രാവിലെ…
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സിപിഎമ്മിന്റെ 14 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ ഇന്ന് മൂന്ന് സ്ഥാനാര്‍ഥികളും കണ്ണപുരം പഞ്ചായത്തിൽ…