LATEST NEWS

സ്വര്‍ണപ്പാളി വിവാദം പോറ്റിയടക്കമുള്ള ചിലരുടെ ഗൂഢാലോചന, കുറ്റവാളികള്‍ നിയമത്തിന്റെ കരങ്ങളില്‍ പെടും; മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ശബരിമലയിലെ ക്രമക്കേടില്‍ അന്വേഷണം നടക്കട്ടേയെന്നും കുറ്റവാളികള്‍ നിയമത്തിന്റെ കരങ്ങളില്‍ പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അന്വേഷണം നടത്താനുള്ള ഹൈക്കോടതി തീരുമാനത്തെ പിന്തുണയ്ക്കുകയാണ് സര്‍ക്കാര്‍. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം. ദേവസ്വം ബോര്‍ഡിന് വീഴ്ച പറ്റിയതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. ആര്‍ക്കാണ് വീഴ്ച പറ്റിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകതന്നെ ചെയ്യും.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെളിപ്പെടുത്തല്‍ വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തിലെത്തിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് പോറ്റി ആരോപണം ഉന്നയിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പോലുള്ള അവതാരങ്ങളെ കരുതലോടെ ശ്രദ്ധിക്കുകയാണ് വേണ്ടത്.

രാഷ്ട്രീയതലത്തിലുള്ള ചില ഗൂഢാലോചനകളാണ് ഇതിനുപിന്നില്‍ ഉണ്ടായിട്ടുള്ളത്. ആഗോള അയ്യപ്പസംഗമം നടക്കരുതെന്ന് നിര്‍ബന്ധമുള്ള ചിലരുണ്ടായിരുന്നു. അവര്‍ അയ്യപ്പ സംഗമത്തെ തകര്‍ക്കാന്‍ മാത്രമല്ല ബദല്‍ സംഗമം നടത്താനും ആലോചിച്ചിരുന്നു. അത്തരം ശക്തികള്‍ക്കുള്ള പങ്ക് അന്വേഷിക്കേണ്ടിവരും.
SUMMARY: the gold coin controversy, the culprits will be brought to justice; Chief Minister

 

WEB DESK

Recent Posts

വിജയ്‌ക്കെതിരെ കേസെടുക്കണം; വോട്ട് അഭ്യർഥനയിൽ കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്തെന്ന് പരാതി

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി.രാഷ്‌ട്രീയ നേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച്‌…

29 minutes ago

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ കുടുംബസംഗമം

ബെംഗളുരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ സംഘടിപ്പിച്ച കുടുംബസംഗമം അലിയൂര്‍ രാമനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹെറാള്‍ഡ് ലെനിന്‍ അധ്യക്ഷത…

1 hour ago

വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ (40) ആണ് അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍…

1 hour ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 14025 രൂപയായി. പവന്…

2 hours ago

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടം; രണ്ടു മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: രാംനഗര ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശി സുബിൻ…

3 hours ago

വിവാഹം നടക്കേണ്ട ദിവസം വരന്‍ മരിച്ചു; അസുഖബാധിതനായത് കഴിഞ്ഞദിവസം

എറണാകുളം: തൃപ്പൂണിത്തുറയിൽ വിവാഹ ദിവസം വരൻ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെ (സെയ്ന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ്, കിഴക്കേക്കോട്ട )…

3 hours ago