സ്റ്റോക്‌ഹോം: 2025-ലെ രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്. സുസുമു കിറ്റഗാവ (ക്യോട്ടോ യൂനിവേഴ്‌സിറ്റി, ജപ്പാന്‍), റിച്ചാര്‍ഡ് റോബ്‌സണ്‍ (യൂനിവേഴ്‌സിറ്റി ഓഫ് മെല്‍ബോണ്‍), ഉമര്‍ എം യാഘി (യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്‌ലി, യു എസ് എ) എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുകളുടെ വികസനമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
മരുഭൂമിയിലെ വായുവില്‍ നിന്ന് പോലും ജലം ശേഖരിക്കാനും, അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉള്‍പ്പെടെയുള്ള വാതകങ്ങള്‍ പിടിച്ചെടുക്കാനും സാധിക്കുന്ന വസ്തുക്കള്‍ നിര്‍മിക്കുക സാധ്യമാക്കിയ കണ്ടുപിടിത്തമാണ് ഈ മൂന്ന് ജേതാക്കളും നടത്തിയതെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പ്രതിനിധികള്‍ പറഞ്ഞു.
റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ആണ് രസതന്ത്രത്തിലും ഭൗതികശാസ്ത്രത്തിലുമുള്ള നൊബേല്‍ സമ്മാനം നല്‍കുന്നത്. സ്വീഡിഷ് രസതന്ത്രജ്ഞനും സംരംഭകനുമായ ആല്‍ഫ്രഡ് നൊബേലാണ് നൊബേല്‍ സമ്മാനം സ്ഥാപിച്ചത്. സാഹിത്യം, വൈദ്യശാസ്ത്രം, സമാധാനം എന്നീ മേഖലകളിലും നൊബേല്‍ സമ്മാനം നല്‍കാറുണ്ട്. 1968-ല്‍ ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി സാമ്പത്തിക ശാസ്ത്രത്തിനും ഒരു നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തി.
ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ നാളെയും സമാധാന നൊബേല്‍ വെള്ളിയാഴ്ചയും പ്രഖ്യാപിക്കും. തിങ്കളാഴ്ചയാണ് സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പ്രഖ്യാപനം.
SUMMARY: Nobel Prize in Chemistry 2025: Three researchers to win award
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗ്യാസിൽ നിന്ന് തീപടർന്ന് വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയിൽ ചായ…
ന്യൂഡല്‍ഹി: കോര്‍പറേറ്റുകളുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അര്‍ഹമായ ദുരിതാശ്വാസം പോലും നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് വയനാട് എം പി.…
തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ…
ബെംഗളൂരു: തൃശൂര്‍ ചിറനെല്ലൂർ ചൂണ്ടൽ ഹൗസില്‍ സി. പി. തോമസ് (81) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ ബി.ടി.എസ് (ബാംഗ്ലൂര്‍ ട്രാന്‍സ്പോര്‍ട്ട്…
ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ ഷെഡ്യൂള്‍ പ്രകാരം ഈമാസം 26 മുതൽ ഇൻഡിഗോയും…
ബെംഗളൂരു: കൊപ്പൽ ജില്ലയിലെ ഗംഗാവതിയില്‍ യുവമോര്‍ച്ച നേതാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. ഗംഗാവതി ടൗൺ യുവമോർച്ച പ്രസിഡന്റ് വെങ്കിടേശ കുറുബറയാണ് (31)കൊല്ലപ്പെട്ടത്.…