ബെംഗളൂരു: ഇന്ത്യയിലെ ഒരു പ്രദേശത്തെയും പാകിസ്താൻ എന്ന് വിശേഷിപ്പിക്കരുതെന്ന് കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി. കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി. ശ്രീശാനന്ദയ്‌ക്കെതിരെയാണ് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാകിസ്ഥാൻ എന്ന് വിളിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
തൻ്റെ പരാമർശത്തിൽ ജഡ്ജി മാപ്പ് പറഞ്ഞതായി ചീഫ് ജസ്റ്റിസ് (സിജെഐ) ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഇത് അടിസ്ഥാനപരമായി രാജ്യത്തിൻ്റെ പ്രാദേശിക അഖണ്ഡതയ്ക്ക് എതിരാണ് എന്നും സിജെഐ പറഞ്ഞു. ഈ വിഷയത്തിൽ കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം വിലക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
കോവിഡ് കാലത്ത് തത്സമയ സംപ്രേക്ഷണം ആവശ്യമായി വന്നതിനാൽ രാജ്യത്തെ മിക്ക ഹൈക്കോടതികളിലും ലൈവ് സ്ട്രീമിംഗ് ഉണ്ടായിരുന്നു. ആളുകൾക്ക് എവിടെയും നീതി ലഭ്യമാക്കണമെന്നതിനായിരുന്നു ഇത്തരമൊരു സംവിധാനം നടപ്പാക്കിയത്. എന്നാൽ ഇപ്പോൾ ഇത് അത്യാവശ്യമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
TAGS: KARNATAKA | HIGH COURT
SUMMARY: Nobody has the right to declare any indian state as pakista, says SC
ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…
ബെംഗളുരു: കര്‍ണാടകയിലെ കോടതികളില്‍ ഇ-മെയിലിൽ ലഭിച്ച ബോംബ് ഭീഷണി ആശങ്ക സൃഷ്ടിച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച്, മൈസുരു, ഗദഗ്,…
ബെംഗളൂരു: രാജ്യത്ത് വർധിച്ചു വരുന്ന മയക്കുമരുന്നുപയോഗവും ലഹരി ആശ്രിതത്വവും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി രൂപീകരിച്ച ദേശീയ…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍…
ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…
ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍…