Categories: LATEST NEWS

വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂര്‍ബിന റഷീദ് രാജിവച്ചു

കോഴിക്കോട്: മുസ്‌ലിംലീഗിന്റെ വനിതാനേതാവ് നൂര്‍ബിന റഷീദ് വനിതാലീഗ് പദവിയില്‍ നിന്നും രാജിവെച്ചു. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത്. പാര്‍ട്ടി നേതൃത്വത്തിനെതിരേ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ നിന്നും കടുത്ത അവഗണന നേരിട്ടെന്നും സീറ്റുകിട്ടാത്തതില്‍ അല്ല പ്രതിഷേധമെന്നും ഇനി പദവിയിലില്ല എന്നാല്‍ പാര്‍ട്ടിയില്‍ തുടരുമെന്നും പറഞ്ഞു.

‘വനിതാ ലീഗുകാർ ആരും സമ്പാദിക്കാൻ വേണ്ടിയല്ല പാർട്ടിയില്‍ വന്നത്. സ്വന്തം തൊഴില്‍ ഉണ്ടായിരുന്നവരാണ് എല്ലാ വനിത പ്രവർത്തകരും. ആ പണം ഉപയോഗിച്ചാണ് പാർട്ടി പ്രവർത്തനം നടത്തിയത്. ഇത്ര കാലം ഒരു ഇലക്ഷൻ ഫണ്ട് വാങ്ങിയിട്ടില്ല ഒരു വണ്ടി വാങ്ങിയിട്ടില്ല ഒരു ഡ്രൈവറെ വെച്ചിട്ടില്ല. മുസ്‌ലിം ലീഗിന്റെ ദേശീയ കമ്മിറ്റിയിലേക്ക് ഒരു വനിതാ ലീഗ് പ്രവർത്തകരെയും എടുത്തില്ല. കൃത്രിമമായി മതേതരത്വം കാണിക്കാൻ ഒരു മുസ്‌ലിംമല്ലാത്ത വനിതയെ ഉള്‍പ്പെടുത്തി’- നൂര്‍ബിന പറഞ്ഞു.

സ്ഥാനാർഥി പ്രഖ്യാപനത്തിനെതിരെയും നൂർബിന റഷീദ് നേരത്തെ രംഗത്ത് എത്തിയിരുന്നു. ഫാത്തിമ തഹ്‌ലിയയെ സ്ഥാനാർഥിയാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് നൂർബിന ചോദിച്ചിരുന്നു.

SUMMARY: Noorbina Rasheed resigns from the post of National Secretary of the Women’s League

NEWS BUREAU

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

6 hours ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

6 hours ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

7 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

8 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

9 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

9 hours ago