നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി: ചേരാനുള്ള സമയം 30 വരെ നീട്ടി

തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ ചേരാനുള്ള അവസാനതീയതി ഈ മാസം 30-ലേക്കു നീട്ടി. 22 ആണ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നതെങ്കിലും പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും അഭ്യർഥന മാനിച്ച് നീട്ടുകയായിരുന്നു. ഇതുവരെ 25,000-ത്തിലധികം പ്രവാസികുടുംബങ്ങളാണ് നോർക്ക കെയർ പരിരക്ഷയിൽ ചേർന്നിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

പദ്ധതിയുടെ പ്രചാരണത്തിനായി ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ നോര്‍ക്ക റൂട്ട്സ് എന്‍ ആര്‍ ഡവലപ്മെന്റ് ഓഫീസുകളുടെ നേതൃത്വത്തിലും ആഗോളതലത്തില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പ്രത്യേകം രജിസ്ട്രേഷന്‍ ക്യാമ്പുകളും നടത്തുന്നു. നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.kerala.gov.in ലൂടെയോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.

വിദേശത്ത് കേരളീയര്‍ ജോലിചെയ്യുന്ന കമ്പനികൾക്ക്‌ പ്രത്യേക രജിസ്ട്രേഷൻ സൗകര്യവും സജ്ജമാക്കി. അംഗങ്ങളാകുന്നവർക്ക് നവംബര്‍ ഒന്നു മുതല്‍ ക്യാഷ്‌ലെസ്‌ പരിരക്ഷ ലഭ്യമാക്കും. സംസ്ഥാനത്തെ അഞ്ഞൂറിലധികം ആശുപത്രികളടക്കം രാജ്യത്തെ പതിനാറായിരത്തോളം ആശുപത്രികളിലാണ്‌ ചികിത്സാ സ‍ൗകര്യം.

ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുളള രണ്ടു കുട്ടികൾ) 13,411 രൂപ പ്രീമിയത്തിൽ അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ. ഒരാൾക്ക് മാത്രമായി ചേരുന്നതിന് 8,101 രൂപയാണ് പ്രീമിയം.

നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽവരും. ആറുമാസത്തിൽ കൂടുതൽ കേരളത്തിന് പുറത്തുതാമസിക്കുന്ന സാധുവായ നോർക്ക പ്രവാസി ഐ.ഡി., സ്റ്റുഡന്റ് ഐ.ഡി., എൻ.ആർ.കെ. ഐ.ഡി. കാർഡുള്ള പ്രവാസികൾക്ക് നോർക്ക കെയറിൽ അംഗമാകാം.
SUMMARY: Norka Care Insurance Scheme: Deadline to join extended to 30

Hot this week

മഹാരാഷ്ട്രയില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം മര്‍ദിച്ച്‌ കൊലപ്പെടുത്തി

മഹാരാഷ്ട്ര: യിലെ സോളാപ്പൂർ സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം...

നടി സഞ്ചിത വീടിനുള്ളില്‍ മരിച്ച നിലയില്‍

മുംബൈ: ഹിന്ദി ടെലിവിഷൻ സീരിയല്‍ നടി സഞ്ചിത ഉഗാലെയെ മരിച്ച നിലയില്‍...

വിജയ്-സംഗീത വിവാഹമോചന ഹര്‍ജി: ഇരുവരും ഹാജരായില്ല, കേസ് ഓഗസ്റ്റിലേക്ക് മാറ്റി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹർജി...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂടുള്ള പായസം മറിഞ്ഞു; സൗജന്യ ബസ് യാത്ര ഉദ്ഘാടനത്തിനിടെ

കൊല്ലം: കെഎസ്‌ആർടിസിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കൊല്ലത്തെ ഉദ്ഘാടന...

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാധിച്ച്‌ ഏഴു വയസ്സുകാരൻ കൂടി മരിച്ചു....

സ്വര്‍ണ വിലയില്‍ വ‍ര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

കെഎസ്‌ആര്‍ടിസി സ്ത്രീ സൗജന്യയാത്രക്ക് തുടക്കം

തിരുവനന്തപുരം: കെഎസ്‍ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍...

മഹാകവി കുമാരനാശാൻ ചിന്തിപ്പിക്കാൻ ശീലിപ്പിച്ച കവി- കെ. ആർ. കിഷോർ.

ബെംഗളൂരു: പുരുഷകേന്ദ്രീതമാണ് സ്ത്രീജന്മം എന്ന വ്യാജസങ്കല്‍പത്തെ തകര്‍ത്തെറിഞ്ഞു കൊണ്ട് എല്ലാവിധ അധികാരരൂപങ്ങള്‍ക്കു...

Related Articles

Popular Categories