ASSOCIATION NEWS

കേളി ബെംഗളൂരു സമാഹരിച്ച നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ്-ഇന്‍ഷുറന്‍സ് അപേക്ഷകള്‍ കൈമാറി

ബെംഗളൂരു: കേളി ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നോര്‍ക്ക ബോധവല്‍ക്കരണ പരിപാടിയെ തുടര്‍ന്ന് സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതികളിലേയ്ക്കുളള അപേക്ഷകള്‍ നോര്‍ക്ക റൂട്ട്‌സിന് കൈമാറി. കേളി ബെംഗളൂരു പ്രസിഡന്റ് ഷിബു കെ, സെക്രട്ടറി ജാഷീര്‍ പൊന്ന്യം എന്നിവര്‍ ചേര്‍ന്ന് ബെംഗളൂരു എന്‍ആര്‍കെ ഡവലപ്പ്‌മെന്റ് ഓഫീസര്‍ റീസ രഞ്ജിത്തിനാണ് അപേക്ഷകള്‍ കൈമാറിയത്. രണ്ടു വര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയരായ പ്രവാസികള്‍ക്കുളളതാണ് എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ്. 408 രൂപ പ്രീമിയത്തില്‍ മൂന്നു വര്‍ഷത്തേയ്ക്ക് അപകടം മൂലമുള്ള മരണത്തിന് അഞ്ച് ലക്ഷം രൂപയുടെയും അപകടം മൂലമുള്ള ഭാഗികമോ സ്ഥിരമോ ആയ അംഗവൈകല്യങ്ങള്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപയുടേയും ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ഉറപ്പാക്കുന്നതാണ് പദ്ധതി.

18 -60 വയസ്സുവരെയുളള പ്രവാസികേരളീയര്‍ക്ക് നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സിനും അപേക്ഷിക്കാം. 661 രൂപ യാണ് പ്രീമിയം. പോളിസ് ഉടമകള്‍ക്ക് പട്ടികപ്രകാരമുളള 13 ഗുരുതര രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെയുളള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും അപകടമരണത്തിന് രണ്ടു ലക്ഷം രൂപ വരെയും പരിരക്ഷയും ലഭിക്കും. ഇതോടൊപ്പം പ്രവാസി കേരളീയര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്ന ‘നോര്‍ക്ക കെയര്‍’ പദ്ധതിയിലും അംഗമാകാന്‍ അവസരമുണ്ട്. പദ്ധതിയുടെ ഗ്ലോബല്‍ രജിസ്ട്രേഷന്‍ ഡ്രൈവ് 2025 സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 21 വരെ നടക്കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ 22 നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

നോര്‍ക്ക റൂട്ട്‌സ് ഐ.ഡി കാര്‍ഡ്-ഇന്‍ഷുറന്‍സ് പദ്ധതികള്‍ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ണാടകയിലെ പ്രവാസി കേരളീയര്‍ക്ക് ബെംഗളൂരു എന്‍ ആര്‍ കെ ഡെവലപ്പ്‌മെന്റ് ഓഫീസിലെ 080-25585090 നമ്പറിലോ, നോര്‍ക്ക റൂട്ട്‌സ് ഐ.ഡി കാര്‍ഡ് വിഭാഗം- 0471-2770543,528 (പ്രവൃത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. www.norkaroots.kerala.gov.in വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ച് സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

SUMMARY: NORKA identity card-insurance applications collected by Keli Bengaluru handed over

NEWS DESK

Recent Posts

സാനുമാഷ്; മലയാള നീതി ബോധത്തിന്റെ മറുനാമം-കെ.ആർ. കിഷോർ

ബെംഗളൂരു: സംസ്‌കാര വിമര്‍ശനവീഥികളിലൂടെ മുക്കാല്‍ നൂറ്റാണ്ട് കാലം ഏകനായി സഞ്ചരിച്ച എം.കെ.സാനു മാഷ് മലയാളിയുടെ നൈതികത ധാര്‍മ്മികത, സമഭാവന, പുരോഗമന…

1 hour ago

ഓണാഘോഷത്തിനിടെ നിയമസഭാ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ലയാണ് നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണത്. നിലമ്പൂര്‍ മുന്‍…

2 hours ago

ഔദ്യോഗിക വസതി ഒഴിഞ്ഞ് മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍

ഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഡല്‍ഹിയിലെ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ജൂലൈ 21-ന് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി…

2 hours ago

‘സംസാരിക്കേണ്ടയിടങ്ങളിൽ മൗനമാവുമ്പോഴാണ് മാനവികത നഷ്ടമാകുന്നത്’- സുസ്മേഷ് ചന്ത്രോത്ത്

ബെംഗളൂരു: മനുഷ്യൻ മനുഷ്യന്റെ മനസ്സുകളെ തുറന്നിടുകയും വിശാലമായ ഒരു ലോകത്ത് കടക്കുകയും ചെയ്യുമ്പോഴാണ് മാനവികത സംഭവിക്കുന്നതെന്ന് നോവലിസ്റ്റും എഴുത്തുകാരനുമായ സുസ്മേഷ്…

2 hours ago

പൂജാ അവധിക്ക് സ്‌പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്‌ റെയില്‍വേ

തിരുവനന്തപുരം: പൂജാ അവധിക്ക് തിരുവനന്തപുരത്ത് നിന്ന് സ്‌പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്‌ റെയില്‍വേ. തിരുവനന്തപുരം നോർത്ത് - സാന്ത്രാഗാച്ചി - തിരുവനന്തപുരം…

3 hours ago

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍

തൃശൂർ: ഗുരുവായൂരില്‍ ദര്‍ശനം നടത്തി ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാര്‍. ആദ്യമായാണ് അക്ഷയ് കുമാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്. ഹെലികോപ്റ്ററില്‍…

4 hours ago