LATEST NEWS

പൂജാ അവധിക്ക് സ്‌പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്‌ റെയില്‍വേ

തിരുവനന്തപുരം: പൂജാ അവധിക്ക് തിരുവനന്തപുരത്ത് നിന്ന് സ്‌പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്‌ റെയില്‍വേ. തിരുവനന്തപുരം നോർത്ത് – സാന്ത്രാഗാച്ചി – തിരുവനന്തപുരം നോർത്ത് സ്‌പെഷ്യല്‍ സർവീസാണ് പൂജാ അവധിക്കാലത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. തിരക്ക് പരിഗണിച്ചാണ് ഈ തീരുമാനം.

06081 തിരുവനന്തപുരം നോർത്ത് – സാന്ത്രാഗാച്ചി സ്‌പെഷ്യല്‍ എക്‌സ്‌പ്രസ് സെപ്തംബർ അഞ്ചാം തീയതി മുതല്‍ ഒക്‌ടോബർ 17 വരെ എല്ലാ വെള്ളിയാഴ്ചകളിലും തിരുവനന്തപുരം നോർത്തില്‍ നിന്ന് സർവീസ് നടത്തും. 06082 സാന്ത്രാഗാച്ചി – തിരുവനന്തപുരം നോർത്ത് സ്‌പെഷ്യല്‍ എക്‌സ്പ്രസ് സെപ്തംബർ എട്ടാം തീയതി മുതല്‍ ഒക്ടോബർ 20 വരെ എല്ലാ തിങ്കളാഴ്ചകളിലും സാന്ത്രാഗാച്ചിയില്‍ നിന്ന് സർവീസ് നടത്തും.

14 എസി ത്രീ ടയർ ഇക്കണോമി, രണ്ട് സ്ലീപ്പർ‌ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകളാണ് ട്രെയിനിലുള്ളത്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.

SUMMARY: Railways announces special train for Puja holidays

NEWS BUREAU

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

8 hours ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

8 hours ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

9 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

10 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

10 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

11 hours ago